റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ തയാറെന്ന് സഫ്രാൻ

ഹൈദരാബാദ്: കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് സഫ്രാൻ.റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ളRead More →

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദിൽ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായാണ് ഒരു പ്രധാന ആഗോള കായികമേള നടത്താന്‍ അവസരം ലഭിക്കുന്നത്. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡിന് അംഗീകാരം നല്‍കി. 2030 ലെ ഗെയിംസിനായുള്ള ഇന്ത്യയുടെ ദര്‍ശനം അഹമ്മദാബാദിനെ ഒരു അവിസ്മരണീയ ശതാബ്ദി പതിപ്പിന്Read More →

ഇൻഫോസിസ് ഓഹരി തിരികെ നൽകാനൊരുങ്ങിയത് നിരവധി നിക്ഷേപകർ

ഇൻഫോസിസ് സ്റ്റോക്ക് ബൈ ബാക്കിനായി അപേക്ഷ നൽകിയത് 8.2 മടങ്ങ് അപേക്ഷകർ. കമ്പനിയുടെ 18,000 കോടി മൂല്യമുള്ള ബൈബാക്ക് പ്രോഗ്രാമിന് കീഴിൽ 10 കോടി ഓഹരികൾ തിരിച്ചു വാങ്ങാനാണ് കമ്പനി പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഏകദേശം 82.61 കോടി ഓഹരികൾ തിരികെ നൽകാനായി ഓഹരി ഉടമകൾ അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ഇൻഫോസിസ് ഓഹരികൾ ബിഎസ്ഇയിൽ 1.06 ശതമാനം വരെ ഉയർന്ന് 1,574.40 രൂപ ആയി. ഇൻഫോസിസ് ഓഹരി ബൈബാക്ക് നവംബർRead More →

പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമ

കൊല്ലം: ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതി പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കാനായെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം​ഗിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് ജീവിത മാര്‍ഗവും സ്ഥിര വരുമാനവും ഒരുക്കുന്നതില്‍ വര്‍ഗീസ് കുര്യന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ ഫ്ളഡിന്‍റെ രണ്ടാം ഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ സഹകരണRead More →

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വൻ കുതിപ്പ്

മുംബൈ: 2025 ഒക്ടോബറിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വൻ മുന്നേറ്റം. ടൂവീലർ വിപണി മികച്ച വിൽപ്പന വളർച്ച നേടി. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിആർഎയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ മാസം രാജ്യത്തെ ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പന 51.8% വർദ്ധിച്ച് 3.15 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.08 ദശലക്ഷമായിരുന്നു. ഇന്ത്യയിൽ ഇത്രയും ശക്തമായ ഇരുചക്ര വാഹനRead More →