ഓഹരി വിപണികൾ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ നാലാം വ്യാപാര സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പുതിയ സര്‍വകാല ഉയരവും ക്ലോസിംഗ് ഉയരവും സ്വന്തമാക്കിക്കൊണ്ടാണ് നിഫ്റ്റി വാരാന്ത്യത്തിലേക്ക് കടക്കുന്നത്. നിഫ്റ്റി 134.75 പോയിൻറ് അഥവാ 0.67 ശതമാനം ഉയർന്ന് 20,267.90ലും സെൻസെക്സ് 492.75 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 67,481.19ലും ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിനിടെ നിഫ്റ്റി 20,291.55 എന്ന സര്‍വകാല ഉയരം കുറിച്ചിരുന്നു. പ്രതീക്ഷകളേക്കാള്‍ മികച്ച ജിഡിപി കണക്കുകളുംRead More →

നവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ന്യൂഡൽഹി: സർക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം നവംബറിൽ വാർഷികാടിസ്ഥാനത്തിൽ 15 ശതമാനം ഉയർന്ന് 1.68 ലക്ഷം കോടി രൂപയായതായി ധനമന്ത്രാലയം അറിയിച്ചു. എന്നാൽ നവംബറിലെ ജിഎസ്ടി വരുമാനമായ 1.68 ലക്ഷം കോടി രൂപ, ഒക്ടോബറിൽ നേടിയ 1.72 ലക്ഷം കോടി രൂപയേക്കാൾ 2 ശതമാനം കുറവാണ്. തുടർച്ചയായി ഒമ്പതാം മാസമാണ് പ്രതിമാസ ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്നത്. ഏറ്റവും പുതിയ ജിഎസ്ടിRead More →

മഹാരാഷ്ട്രയിലെ പുതിയ പ്ലാന്റിനായി കൊക്ക കോള 1,387 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ആഗോള ശീതളപാനീയ കമ്പനിയായ കൊക്ക കോള മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ പുതിയ നിർമ്മാണ കേന്ദ്രത്തിനായി 1,387 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഏരിയയിലെ ലോട്ടെ പരശുറാം ഇൻഡസ്ട്രിയൽ ഏരിയയിൽ 88 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം വസിഷ്ഠി നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുമെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രസ്താവനയിൽ പറഞ്ഞു. ഖേഡ് താലൂക്കിലെ ഗ്രീൻഫീൽഡ് സൗകര്യം 2025-ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു, കമ്പനിയുടെ ഉൽപ്പാദനRead More →

മുംബൈ: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. സിലിണ്ടർ ഒന്നി് 21 രൂപയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതൽ വില വർധന നിലവിൽ വരും. അതേസമയം, ഗാർഹിക പാചകവാതക വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന് 903 രൂപയാണ് വില. വാണിജ്യ പാചകവാതക സിലിണ്ടറിന് 1796 രൂപ മുതൽ 1968 രൂപ വരെ വിവിധ നഗരങ്ങളിൽ വിലRead More →

മുംബൈ: ഡിസംബറിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി റെക്കോഡ് ഉയരത്തിലേക്ക് എത്തി. പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വളർച്ച സമ്പദ്‍വ്യവസ്ഥക്കുണ്ടാവുമെന്ന് പ്രവചനങ്ങൾ വിപണിക്ക് കരുത്താകുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേ ഫലങ്ങളും പുറത്ത് വന്നത് ഇന്ത്യൻ വിപണിക്ക് കരുത്തായി. രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇത് വിപണിക്ക് ഗുണകരമാവുകയായിരുന്നു. 271 പോയിന്റ് നേട്ടത്തോടെ 67,260 പോയിന്റിലാണ് സെൻസെക്സ് വ്യാപാരംRead More →