പിഎഫ് പെന്‍ഷനില്‍ കേന്ദ്രവും മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കുന്ന പ്രോ റേറ്റാ ഉപയോഗിക്കുന്ന നിലപാടില്‍ വീണ്ടും തിരുത്തി കേന്ദ്രം. പെന്‍ഷന്‍ ഗണ്യമായി കുറയാന്‍ കാരണമായ പ്രോ റേറ്റാ രീതിയെ ഇപ്പോള്‍ പാര്‍ലമെന്റില്‍ കേന്ദ്രം ന്യായീകരിച്ചു. പ്രോ റേറ്റ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഉയര്‍ന്ന പെന്‍ഷന്റെ കാര്യത്തില്‍ പ്രോ റേറ്റാ രീതി ശരിയാണോ എന്ന വിഷയം സുപ്രീംകോടതി പരിഗണിച്ചിട്ടേയില്ലെന്ന വസ്തുത മറച്ചുവെച്ചാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കിയത്. നേരത്തേRead More →

പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി ഘടനയില്‍ മാറ്റം; നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: സിഗരറ്റ്, പാന്‍മസാല, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റം വരുത്തുന്ന നിര്‍ണ്ണായക ബില്ലുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2025, ‘ഹെല്‍ത്ത് സെക്യൂരിറ്റി സേ നാഷണല്‍ സെക്യൂരിറ്റി’ സെസ് ബില്‍ 2025 എന്നിവയാണ് സഭയില്‍ വെച്ചത്. പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:സിഗരറ്റ് നികുതി: സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകള്‍ക്ക് 2,700 രൂപ മുതല്‍ 11,000 രൂപRead More →

ഗയാനയിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണയ്ക്ക് ബദൽ തേടി ഇന്ത്യൻ കമ്പനികൾ ചെന്നെത്തിയത് 18,000 കിലോമീറ്റർ അകലെയുള്ളൊരു രാജ്യത്ത്. കരാർ ഒപ്പുവച്ചതോടെ അവിടെ നിന്ന് രണ്ട് വമ്പൻ എണ്ണക്കപ്പലുകൾ ഇന്ത്യയെ ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച യാത്ര തുടങ്ങി. ഇന്ത്യയിലെത്തുമ്പോൾ ജനുവരിയാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ട് റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ബദൽ സ്രോതസ്സുകൾ അന്വേഷിച്ചുതുടങ്ങിയത്. ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും പരമ്പരാഗത സ്രോതസ്സുകളായ സൗദി അറേബ്യ, യുഎഇ, ഇറാഖ്,Read More →

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് OTP വെരിഫിക്കേഷൻ നിർബന്ധമാക്കി റെയിൽവേ

മുംബൈ: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന വൺ-ടൈം പാസ്‌വേഡ് (ഒടിപി) വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ഈ ഒടിപി വെരിഫിക്കേഷൻ സംവിധാനം ഡിസംബർ ഒന്നു മുതൽ നടപ്പിലാക്കുമെന്നാണ് റെയിൽവേ പറയുന്നത്. ‘റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് തത്കാൽ ബുക്കിങ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്‌വേഡ് സ്ഥിരീകരിച്ചതിന്Read More →

കുരുമുളക് ഉൽപാദനം കുറഞ്ഞു

കോട്ടയം: ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ ആഘോഷ വേളയിലെ ബംബർ വിൽപനയാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ മസാല വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ആഭ്യന്തര വ്യാപാരികൾ. കുരുമുളക്‌ വില ഇത്രമാത്രം ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വേളയിലും കാർഷിക മേഖലകളിൽനിന്ന് വരവ്‌ ചുരുങ്ങിയത്‌ സ്‌േറ്റാക്ക്‌ നില പരിമിതമാക്കിയതിനാൽ നാടൻ ചരക്കിന്റെ ലഭ്യതRead More →