ഒരു തൊഴിലവസരവും സൃഷ്ടിച്ചില്ല; ഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കർണാടക എം.എൽ.എ
ബംഗളൂരു: കർണാടകയിൽ ഇൻഫോസിസിന് നൽകിയ ഭൂമി തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ്. ഐ.ടി ഭീമന് നൽകിയ 58 ഏക്കർ ഭൂമി തിരികെ പിടിക്കണമെന്നാണ് ആവശ്യം. ഒരു തൊഴിലവസരം പോലും കമ്പനി സൃഷ്ടിക്കാത്ത സാഹചര്യത്തിൽ ഹുബ്ബള്ളിയിലെ ഭൂമി തിരികെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് കർണാടക മന്ത്രി ഉറപ്പുനൽകി. വ്യവസായ സ്ഥാപനങ്ങളിൽ അത് നിലനിൽക്കുന്ന പ്രദേശത്തുള്ള യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി-ധർവാർഡ്(വെസ്റ്റ്) എം.എൽ.എ കൊണ്ടുവന്ന ശ്രദ്ധRead More →


