വായ്പ: എല്ലാ വിവരവും ഇടപാടുകാരെ അറിയിക്കണം -റിസർവ് ബാങ്ക്
മലപ്പുറം: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട എല്ലാ വിവരവും കടമെടുക്കുന്നവരെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണമെന്ന് റിസർവ് ബാങ്കിന്റെ കർശന നിർദേശം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകൾക്കായി ഈടാക്കുന്ന വിവിധ ഫീസുകളും ചാർജുകളും ഉൾപ്പെടെയുള്ള ചെലവുകൾ ഇടപാടുകാരെ കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങൾ വായ്പ പാസാക്കുന്നതിനു മുമ്പ് അതിന്റെ ചെലവുകൾ കൃത്യമായി കാണിക്കുന്ന ‘കീ ഫാക്ട് സ്റ്റേറ്റ്മെന്റ്’ (കെ.എഫ്.എസ്) കടമെടുക്കുന്നവർക്ക് കൈമാറണം. എഗ്രിമെന്റ് ഒപ്പുവെക്കും മുമ്പുതന്നെ കീ ഫാക്ട്Read More →
