ഏപ്രിലിൽ മ്യൂച്ചൽ ഫണ്ടിലേക്ക് പണമൊഴുക്ക്

പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ മാസക്കാലയളവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 44 മ്യൂച്ചൽ ഫണ്ട് ഹൗസുകളിൽ 43-ലേക്കും നിക്ഷേപകരിൽ നിന്നും നിക്ഷേപം ലഭിച്ചു. ഐഎൽ & എഫ്എസ് ഇൻഫ്രാ മ്യൂച്ചൽ ഫണ്ടിൽ നിന്നും മാത്രമാണ് നിക്ഷേപത്തേക്കാൾ ഫണ്ട് പിൻവലിക്കപ്പെട്ടത്. 2024 ഏപ്രിൽ മാസത്തിൽ 20,000 കോടി രൂപയിലധികം നിക്ഷേപമായി ലഭിച്ച ഏഴ് മ്യൂച്ചൽ ഫണ്ട് ഹൗസുകളുടെ വിശദാംശം ചുവടെ ചേർക്കുന്നു. എസ്ബിഐ മ്യൂച്ചൽ ഫണ്ട്ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട്Read More →

ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും: പ്രൊഫ. ജെ ബി നദ്ദ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരുമെന്ന് യു ജി സിയുടെ കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ജഗത് ഭൂഷൺ നദ്ദ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ആരംഭിച്ച ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഡിജിറ്റലാക്കി മാറ്റുന്നതിനുളള നടപടികൾ നടന്നു വരുന്നു.Read More →

ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ ഇടുക്കിയിലേക്ക്

ഇടുക്കി: ഇ – പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക്. തിരക്ക് കണക്കിലെടുത്താണ് ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഇ – പാസ് നിർബന്ധമാക്കിയത്. അപേക്ഷിക്കുന്നവർക്കെല്ലാം പാസ് നൽകുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയെങ്കിലും സഞ്ചാരികൾ ഈ തീരുമാനത്തോട് മുഖം തിരിക്കുകയാണ്. ഊട്ടി, കൊടൈക്കനാൽ യാത്ര ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുകയാണെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കനത്ത ചൂട് മാറി മഴയും തണുത്ത കാലാവസ്ഥയും എത്തിയതും ഇRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6785 രൂപയായി വർധിച്ചു. പവന്റെ വില 54,280 രൂപയായും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2388 ഡോളറാണ് രൂപയുടെ വിനിമയ നിരക്ക് 83.49 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയാണ്.18കാരറ്റ് സ്വർണത്തിന് 60Read More →

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ച നരേഷ് ഗോയൽ മരണസമയത്ത് അനിതക്കൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അവരുടെ അന്ത്യമുണ്ടായതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശവസംസ്കാരം ഇന്ന് തന്നെ ഉണ്ടാവുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. നരേഷ് ഗോയലും അർബുദബാധിതനാണ്. മെയ്Read More →