ഉള്ളിവില ഇനിയും ഉയരും; സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ഉള്ളിവില ഇനിയും ഉയരുമെന്ന് ആശങ്കയുമായി വ്യാപാരികൾ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് മേഖലയിലെ വ്യാപാരി അസോസിയേഷനുകളും വിദഗഗ്ധരും ചൂണ്ടിക്കാട്ടുന്നു. വരൾച്ച സമാനമായ സാഹചര്യത്തെ തുടർന്ന് മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉള്ളിയുടെ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴുള്ള വില വർധനക്കുള്ള കാരണം. ഉള്ളിയുടെ റീടെയിൽ വിലയിൽ 20 ശതമാനം വർധനവാണ് ഉണ്ടായത്. മൊത്തവ്യാപാരശാലകളിലെ വില 15 ശതമാനവും ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് കിലോഗ്രാമിന് 21 രൂപയായിരുന്നു റീടെയിൽ വിപണിയിലെ ഉള്ളിവില.Read More →


