ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ
ന്യൂഡൽഹി: ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ. എക്സിലൂടെയാണ് ഓഫീസിലെ ഒഴിഞ്ഞ കസേരുകളുടെ ചിത്രം പങ്കുവെച്ച് ജീവനക്കാരില്ലെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടിയത്. ലളിത് സോളങ്കിയെന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് എസ്.ബി.ഐയിലെത്തിയപ്പോൾ ജീവനക്കാരില്ലാത്ത സംഭവം സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ സമയം മൂന്ന് മണിയാണ് എസ്.ബി.ഐയിലെ മുഴുവൻ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണെന്നാണ് പറയുന്നത്. തങ്ങളുടെ ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി പ്രത്യേക സമയമില്ലെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. ലോകം മാറിയാലും എസ്.ബി.ഐRead More →




