മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധന

കൊച്ചി: 2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ (2023-24) മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധനവ്. 1056 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ ലാഭം 903 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാക്കളായ മുത്തൂറ്റ് ഫിനാൻസിന്‍റെ ‌പ്രവർത്തന വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി. 3,358 കോടി രൂപയാണ് പലിശ വരുമാനം. 20 ശതമാനത്തോളം ഉയർച്ചയാണ് പലിശRead More →

യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.​ഐ

ന്യൂഡൽഹി: യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.ഐ. 1991ന് ശേഷം ഇതാദ്യമായാണ് ഇത്രത്തോളം സ്വർണം ഇന്ത്യ പ്രാദേശികമായി സൂക്ഷിക്കുന്നത്. വരും മാസങ്ങളിലും ഇത്തരത്തിൽ സ്വർണം ഇന്ത്യയിലെത്തിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. സാമ്പത്തിക വർഷാവസാനത്തിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ കൈവശം 822.1 ടൺ സ്വർണമാണ് ഉള്ളത്. ഇതിൽ 413.8 ടൺ സ്വർണവും വിദേശത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണമാണ് ഇന്ത്യ വാങ്ങിയത്. ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾRead More →

യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.​ഐ

മും​ബൈ: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​ഴ് ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വി​ല​യി​രു​ത്ത​ൽ. ലോ​ക​ത്തി​ലെ പ്ര​മു​ഖ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​വും ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്‍ഥ മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത് (7.6 ശ​ത​മാ​നം). തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച നേ​ടി​യ​ത്. ദൃ​ഢ​മാ​യ നി​ക്ഷേ​പ സാ​ഹ​ച​ര്യം, ബാ​ങ്കു​ക​ളു​ടെ​യും കോ​ർ​പ​റേ​റ്റു​ക​ളു​ടെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ബാ​ല​ൻ​സ് ഷീ​റ്റ് തു​ട​ങ്ങി​യ​വRead More →

എൽഐസി നിക്ഷേപങ്ങളുടെ ആകെ മൂല്യം 50 ലക്ഷം കോടി രൂപ കടന്നു; ആസ്തി പാക്കിസ്ഥാന്‍ ജിഡിപിയുടെ ഇരട്ടിയോളം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങളുടെ ആകെ മൂല്യം (അസറ്റ് അണ്ടർ മാനേജ്മെന്റ്-എയുഎം) 50 ലക്ഷം കോടി രൂപ കടന്നതായി റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എൽ.ഐ.സി കൈകാര്യം ചെയ്യുന്ന ആസ്തി 51,21,887 കോടി രൂപ കടന്നു. 2023 സാമ്പത്തിക വർഷാവസാനം ഇത് 43,94,205 കോടി രൂപയായിരുന്നു. ഓഹരി വിപണിയിലെ സമീപകാല മുന്നേറ്റം എൽ.ഐ.സിക്ക് 16.28 ശതമാനം റിട്ടേൺ നൽകി. ഇതോടെ എൽ.ഐ.സിയുടെ നിലവിലെ നിക്ഷേപRead More →

ആഫിസ്‌ സ്‌പേസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഓഫിസ്‌ ഷെയറിംഗ്‌ സ്റ്റാര്‍ട്ട്‌-അപ്‌ ആയ ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയില്‍ നിന്നും 13 ശതമാനം ഉയര്‍ന്ന നിലയിലാണ്‌ ഓഹരി വ്യാപാരം തുടങ്ങിയത്‌. 383 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സ്‌ ഇന്ന്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 435 രൂപയിലാണ്‌. അതിനു ശേഷം ഓഹരി വില 451.45 രൂപ വരെ ഉയര്‍ന്നു. ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നുംRead More →