യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്
ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്. ഓഗസ്റ്റ് ഇതുവരെയ്ക്കുമുള്ള മൊത്തം ഇറക്കുമതിയുടെ 73 ശതമാനമാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി. പശ്ചിമേഷ്യൻ യുദ്ധം മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി ഉയരാൻ കാരണം. ഓഗസ്റ്റ് മാസം ഇതുവരെയ്ക്കും യുഎസിൽ നിന്ന് ഇന്ത്യ 0.62 മില്യൺ ടൺ എൽപിജി ഇറക്കുമതി ചെയ്തു എന്നാണ് കണക്കുകൾ. ജൂലൈയിൽ 0.89 മില്യൺ ടൺ ആണ് ഇറക്കുമതി ചെയ്തത്.Read More →





