കേന്ദ്ര ബജറ്റ് ഞായറാഴ്ച തന്ന; ഓഹരി വിപണിയും പ്രവർത്തിക്കും

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്ന് ഞായറാഴ്ച തന്നെ നടക്കും. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിക്കും. ഞായറാഴ്ച ആണെങ്കിലും അന്നേദിവസം ഓഹരി വിപണി പ്രവർത്തിക്കും.ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും സ്ഥിരീകരിച്ചു. ബജറ്റ് പ്രഖ്യാപനങ്ങളോട് തൽസമയം പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലക്ഷ്യം. സാധാരണ പ്രവൃത്തിദിനങ്ങളിലെ പോലെ രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെയായിരിക്കും ബജറ്റ്Read More →

പിഎഫ് പണം ഇനി യുപിഐ വഴി പിൻവലിക്കാം; ഏപ്രിൽ മുതൽ വിപ്ലവകരമായ മാറ്റവുമായി ഇപിഎഫ്ഒ

മുംബൈ: ഇപിഎഫ്ഒ വരിക്കാർക്ക് ആശ്വാസമായി പ്രൊവിഡന്റ് ഫണ്ട് തുക ഇനി യുപിഐ വഴി അതിവേഗം പിൻവലിക്കാം. വരാനിരിക്കുന്ന ഏപ്രിൽ മാസം മുതൽ ഈ സേവനം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വെബ്സൈറ്റ് വഴി അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരുന്നാൽ മാത്രമേ തുക ബാങ്ക് അക്കൗണ്ടിലെത്തുമായിരുന്നുള്ളൂ. പുതിയ സംവിധാനം വരുന്നതോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യുപിഐ പിൻ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും.Read More →

യുഎസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ

ലണ്ടൻ: ഭാഗികമായി നടപ്പാക്കിയ യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ അധിക താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് തീരുമാനം. യു.എസുമായുള്ള വ്യാപാര കരാർ ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇ.പി.പി) പ്രസിഡന്റ് മാൻഫ്രെഡ് വെബർ പറഞ്ഞു. യു.എസ്-യൂറോപ്യൻ യൂനിയൻ വ്യാപാരRead More →

ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു

രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പ​െങ്കടുത്തു. ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത്​ ​ ലാബ് നിർമ്മിതRead More →

ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം മറ്റു പത്ത് സംസ്ഥാനങ്ങളെക്കാൾ വളരെ കുടുതലാണ് കേരളത്തിൽ. പട്ടികയിൽ ഡൽഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. 8,78,591 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 106111 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഇ.വികളുടെRead More →