അർധ അതിവേഗ റെയിൽപ്പാത: തിരുവനന്തപുരം–കണ്ണൂർ 3.15 മണിക്കൂർ, 22 സ്റ്റേഷനുകൾ

ഓരോ 5 മിനിറ്റിലും ട്രെയിൻ പൊന്നാനി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പരിഗണിച്ച് കേന്ദ്രം. വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി രണ്ടിന് തുടങ്ങും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം. ആർ.സി.) ഡി.പി.ആർ. തയ്യാറാക്കുന്നത്. ഇതിനായി പൊന്നാനിയിൽ പ്രത്യേക ഓഫീസും തുറന്നു. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചാകും അർധ അതിവേഗ റെയിൽപ്പാത. ഇതുവരെ തീവണ്ടിഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലേക്കുംRead More →

ആസ്റ്റർ‌ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയറും തമ്മിലെ ലയനം ഉടൻ

ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവുംRead More →

ഓഹരി വിപണിയിൽ ഒരാഴ്ചയ്ക്കിടെ നിക്ഷേപകർക്ക് നഷ്ടമായത് 16 ലക്ഷം കോടി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഈ ആഴ്ച നേരിട്ടത് വലിയ തകർച്ചയാണ്. വിദേശ ഫണ്ടുകളുടെ പിൻവാങ്ങലും വിൽപന സമ്മർദ്ദവും ശക്തമായതോടെ നിക്ഷേപകർക്ക് ഈ ഒരൊറ്റ ആഴ്ചയിൽ വിപണി മൂല്യത്തിൽ 16 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച മാത്രം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം ഏകദേശം 6.95 ലക്ഷം കോടി രൂപയോളമാണ് ഇടിഞ്ഞത്. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92 എന്നRead More →

അദാനി ഗ്രൂപ്പിനെതിരായ യുഎസിലെ കൈക്കൂലിക്കേസ് വീണ്ടും സജീവമാകുന്നു

ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവനും ഗ്രൂപ്പ് ഡയറക്ടറുമായ സാഗർ അദാനിക്കും എതിരെ യുഎസ് ഏജൻസികൾ തുടക്കമിട്ട കൈക്കൂലിക്കേസ് വീണ്ടും സജീവമാകുന്നു. കേസുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കും മറ്റും സമൻസ് ഇന്ത്യൻ കോടതികൾ വഴി കൈമാറാൻ നീക്കം നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. സമൻസ് കൈമാറാൻ രണ്ടുതവണ ശ്രമിച്ചിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഇ-മെയിൽ വഴി സമൻസ് കൈമാറിക്കോട്ടെ എന്ന് കോടതിയോട് ചോദിച്ചു.Read More →

ഫോൺപേയിലെ നിക്ഷേപം മൈക്രോസോഫ്റ്റും ടൈഗർ ഗ്ലോബലും വിറ്റൊഴിവാക്കുന്നു

മുംബൈ: രാജ്യത്തെ മുൻനിര ഡിജിറ്റൽ പെയ്മെന്റ് കമ്പനിയായ ഫോൺപേയിലെ നിക്ഷേപം മൈക്രോസോഫ്റ്റും ടൈഗർ ഗ്ലോബലും വിറ്റൊഴിവാക്കുന്നു. പ്രഥമ ഓഹരി വിൽപനയിലൂടെയായിരിക്കും (ഐ.പി.ഒ) നിക്ഷേപം ഒഴിവാക്കുക. ഐ.പി.ഒക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ശേഷം സമർപ്പിച്ച പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിലാണ് ഇക്കാര്യം പറയുന്നത്. ഫോൺപേയുടെ ഐ.പി.ഒയിൽ പൂർണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫർ ഫോൺ സെയ്ൽ) വിൽപ്പനക്ക് വെക്കുക. രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റ്Read More →