ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിൽ അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം
ന്യൂഡൽഹി: 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻRead More →





