റോഡപകടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസർക്കാർ പദ്ധതി ‘പിഎം രാഹത്’

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി റോഡ് ആക്‌സിഡന്റ് വിക്റ്റിം ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേഡ് ട്രീറ്റ്‌മെന്റ് (PM RAHAT, പിഎം രാഹത്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിലെ ചികിത്സയുൾപ്പെടെയുള്ളവയുടെ ചെലവുകളായിരിക്കും ഈ പദ്ധതി പ്രകാരം സൗജന്യമാക്കുന്നത്. അപകടങ്ങളെ തുടർന്ന് ഇരകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവൻ രക്ഷിക്കുന്നതിനുള്ള ചികിത്സ വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈRead More →

ശബരി റെയിൽ പദ്ധതി: പകുതി തുക വഹിക്കാമെന്ന സർക്കാർ നിർദേശത്തിൽ പ്രതീക്ഷയോടെ ജനങ്ങൾ

കൊല്ലം: കേരളത്തിന്റെ വികസന ഭൂപടത്തിൽ ദശകങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ ലഭിക്കുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ദീർഘകാലത്തെ തർക്കം പരിഹരിക്കപ്പെട്ടതോടെ, 28 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ രണ്ടായിരത്തോളം കുടുംബങ്ങൾ കഴിഞ്ഞ 25 വർഷത്തിലേറെയായി വലിയ ദുരിതമാണ് അനുഭവിച്ചുRead More →

ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണംRead More →

500 കോടി രൂപ സമാഹരിക്കാൻ ഈസ്മൈട്രിപ്പ്

ദില്ലി: 500 കോടി രൂപ വരെ സമാഹരിക്കാൻ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ്പ്. പ്രവർത്തനം വിപുലീകരിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നതിനും വേണ്ടിയാണിത്. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വഴി ഫണ്ട് കണ്ടെത്താനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും. വളർച്ചാ പദ്ധതികൾ നടപ്പാക്കുമ്പോഴും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുംRead More →

ഒല ഇലക്ട്രിക്കിന് മൂന്നാം പാദത്തിൽ 487 കോടിയുടെ നഷ്ടം

ഒക്ടോബര്‍-ഡിസംബര്‍ 2025 കാലയളവില്‍ ഒല ഇലക്ട്രിക്ക് നേരിട്ടത് 487 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവിലെ വരുമാന നഷ്ടം 57 ശതമാനമാണെന്നതും ഒല ഇലക്ട്രിക്കിന് ആശങ്കയാവുകയാണ്. ബെംഗളുരു ആസ്ഥാനമായുള്ള ഒലയുടെ അറ്റ നഷ്ടം(Net loss) മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 564 കോടിയില്‍ നിന്നും കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. എങ്കിലും തൊട്ടു മുന്‍പത്തെ പാദത്തെ 418 കോടിയെ അപേക്ഷിച്ച് നഷ്ടം വര്‍ധിച്ചിരിക്കുകയാണ്. ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഡെലിവറിRead More →