എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

സാധുവായ എയർവർത്തിനസ് പെർമിറ്റ് (Airworthiness Permit) ഇല്ലാതെ എട്ട് തവണ വിമാനം പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ (1,10,350 ഡോളർ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പൊതുജനങ്ങൾക്ക് എയർ ഇന്ത്യയിലുള്ള വിശ്വാസം വീണ്ടും തകർക്കാൻ കാരണമായെന്ന് ഡിജിസിഎയുടെ രഹസ്യ ഉത്തരവിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി. നിർബന്ധിതമായ എയർവർത്തിനസ് റിവ്യൂRead More →

ബാങ്ക് വായ്പ തട്ടിപ്പ്: വിഡിയോകോൺ ഗ്രൂപ് സ്ഥാപകന് ഇ.ഡി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മൊ​സാം​ബി​ക്കി​ലെ ക​മ്പ​നി​യു​ടെ എ​ണ്ണ, വാ​ത​ക ആ​സ്തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 61,700 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഡി​യോ​കോ​ൺ ഗ്രൂ​പ് പ്ര​മോ​ട്ട​ർ വേ​ണു​ഗോ​പാ​ൽ ധൂ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ഡ​സ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). 2024 ഡി​സം​ബ​ർ 18നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 10ന് ​റൗ​സ് അ​വ​ന്യൂ കോ​ട​തി കേ​സെ​ടു​ത്ത​താ​യി ഇ.​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ്Read More →

സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ ചൈന; ജാഗ്രത മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: ആഗോള വിപണിയിൽ സ്വർണ വില ഓരോ ദിവസവും കുത്തനെ കുതിച്ചുയരുമ്പോൾ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്. സ്വർണ വിലയിലെ ‘അനിയന്ത്രിത’ കുതിപ്പിന് കാരണം ചൈനയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണ വില കുത്തനെ ഉയരുന്നതിന്റെ പിന്നിലെ ചൈനയുടെ ‘കളികൾ’ യു.എസ് നിരീക്ഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ബെസന്റിന്റെ പ്രസ്താവന. ജനുവരി 29ന് ഒരു ഔൺസ് സ്വർണത്തിന് 5,594 ഡോളറായിരുന്നു വില.Read More →

കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സ് ഉദ്ഘാടനം ചെയ്തു കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍ ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസം മുന്‍പ് ആന്ധ്രപ്രദേശിലുള്ള വന്‍കിട ഗ്രൂപ്പ് കേരളത്തിലെത്തുകയും മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംരംഭംRead More →

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കും. വ്യാപാര കരാറുകള്‍ ഇലക്ട്രോണിക്സ് മേഖലയ്ക്ക് തുണയായതായി നീതി ആയോഗ് റിപ്പോര്‍ട്ട്. വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി അവരുടെ 1.6 ട്രില്യണ്‍ ഡോളര്‍ സംയുക്ത വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതും ചൈന, വിയറ്റ്നാം, മെക്സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് ഇന്ത്യന്‍ വിതരണക്കാര്‍ക്ക് യുഎസ് ചുമത്തിയ കുറഞ്ഞRead More →