തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയിയിൽ നിക്ഷേപവുമായി ആസ്റ്ററിന്റെ ഉപകമ്പനി

തിരുവനന്തപുരം: കിംസ് ഹെല്‍ത്ത് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക മെഡിക്കല്‍ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി 134.4 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന്റെ ഉപകമ്പനിയായ കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ലിമിറ്റഡ് (KHML). ആശുപത്രി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് വന്‍ വികസന പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയതെന്ന് കമ്പനി സെബിക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി. കിടക്കകളുടെ എണ്ണം 979 ലേക്ക്പുതിയ ബ്ലോക്കിന്റെ നിര്‍മാണവുംRead More →

ഇടിഎഫ് ട്രേഡിംഗിൽ സെബിയുടെ പരിഷ്കാരങ്ങൾ സെപ്റ്റംബർ 7 മുതൽ

ആഭ്യന്തര വിപണിയിലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETF) സുതാര്യത ഉറപ്പാക്കുന്നതിനായി, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി (SEBI) പ്രഖ്യാപിച്ച പുതിയ ട്രേഡിംഗ് മാനദണ്ഡങ്ങൾ സെപ്റ്റംബർ 7 മുതൽ നിലവിൽ വരും. എക്‌സ്‌ചേഞ്ചുകളിൽ നിന്നുള്ള സാങ്കേതിക നിർദ്ദേശങ്ങളെത്തുടർന്ന്, സെപ്റ്റംബർ 1-ന് ആരംഭിക്കേണ്ടിയിരുന്ന ഇ.ടി.എഫ് പരിഷ്കാരങ്ങളാണ് ഒരു ആഴ്ചത്തേക്ക് നീട്ടിയത്. പരമ്പരാഗത ആസ്തി മൂല്യ (NAV) നിർണയ രീതികളിൽ നിന്ന് മാറി,Read More →

പാസഞ്ചർ വാഹന വിപണിയിൽ വൻ കുതിപ്പ്; മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിൽപന

മുംബൈ: 2026 ഓഗസ്റ്റില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനത്തോളം വില്‍പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ മാത്രം ഏകദേശം 4,50,000 വാഹനങ്ങള്‍ വിറ്റഴിച്ചതായാണ് കണക്കാക്കുന്നത്. അതേസമയം ജൂലൈയിലെ (4.60 ലക്ഷം) വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ (3.3 ലക്ഷം യൂണിറ്റ്) ജിഎസ്ടി നിരക്കുകള്‍ കുറച്ചേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് മാസത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോക്താക്കളില്‍ വലിയൊരുRead More →

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാറിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെയുള്ള 17.5 കിലോമീറ്റർ പാതയ്ക്കുള്ള വിശദ പദ്ധതിരേഖയാണ് സർക്കാരിന്  സമർപ്പിച്ചത്. ആലുവ, കരിയാട്, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെയാണ് പാത. നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സർവീസ് നടത്തി വരുന്നത്. കലൂർ സ്റ്റേഡിയത്തിൽ നിന്നും ഇൻഫോപാർക്ക് വരെ മെട്രോ നീട്ടുന്നതിനുള്ള  11.2 കിലോമീറ്റർ രണ്ടാംRead More →

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അശ്ലീല ഉള്ളടക്കമുള്ള ആപ്ലിക്കേഷനുകളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ വഴി വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ് നൽകി. സമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിവിധ പേരുകളിലുള്ള ആപ്പുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് എത്തുന്നവരെ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും, അവിടെനിന്ന് പ്ലേRead More →