ഓണവിപണി കീഴടക്കി സപ്ലൈകോ; വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്. സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്‌സിഡിRead More →

നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി

തിരുവനന്തപുരം: ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇട്ട നിക്ഷേപം സുരക്ഷിതമായിരിക്കുകയും നല്ല റിട്ടേണ്‍ ലഭിക്കുകയും വേണമെന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്നRead More →

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങൾ രാജ്യത്ത് ഓടുന്നുണ്ടെന്ന് വിലയിരുത്തി ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി ഇതുൾപ്പെടെ വിവിധ നിർദേശങ്ങൾ ഇറക്കിയത്. ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഓഗസ്റ്റ് 21-ന് വീണ്ടും പരിഗണിക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ്പാർട്ടി ഇൻഷുറൻസിന്റെ കാലയളവും ഓഗസ്റ്റ്Read More →

ബ്രാഞ്ച് വഴി നാലില്‍ കൂടുതല്‍ തവണ പണം പിൻവലിച്ചാല്‍ ഫീസ് ഈടാക്കാൻ എസ്ബിഐ

കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകള്‍ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രൊഡക്‌ട് കോഡ് 10111701 ഉള്‍പ്പെടുന്ന ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കാണ് ഈ മാറ്റം ബാധകമാകുന്നത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും നാല് പണം പിൻവലിക്കലുകള്‍ സൗജന്യമായി തുടരാം. ആദ്യ നാല് പിൻവലിക്കലുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15Read More →

ചെമ്പിന്റെ ആഗോള വിലയിൽ വലിയ വർധന

മുംബൈ: ഇന്ത്യയിലടക്കം ആവശ്യകത കുത്തനെ ഉയർന്നതോടെ ചെമ്പിന്റെ ആഗോള വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് മാസം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ചെമ്പ് ഫ്യൂച്ചേഴ്സ് വില കിലോഗ്രാമിന് 1,400 രൂപയ്ക്ക് അടുത്തേക്ക് ഉയർന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിലെ (LME) ആഗോള ചെമ്പ് വിലയും റെക്കോർഡ് നിരക്കുകൾക്ക് അടുത്തായി തുടരുകയാണ്. ആവശ്യകത പെട്ടെന്ന് ഇത്രയും കൂടിയതെങ്ങനെ?ഒരു പുതിയ ചെമ്പ് ഖനി നിർമ്മിച്ച് ഉത്പാദനം ആരംഭിക്കുക എന്നത് വർഷങ്ങൾ നീളുന്നതും ചെലവേറിയതുമായRead More →