വാട്‌സ്ആപ്പ് ഇന്ത്യൻ ഉപയോക്താക്കളോട് ജനനത്തീയതി ആവശ്യപ്പെടുന്നതായി റിപ്പോർട്ട്
ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഭാവിയിൽ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചർച്ചകൾ സജീവമായി. ടിപ്‌സ്റ്ററായ അഭിഷേക് യാദവ് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച സ്‌ക്രീൻഷോട്ടിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വാട്‌സ്ആപ്പിൽ ഉപയോക്താക്കളോട് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് സ്‌ക്രീൻഷോട്ടിലുള്ളത്. “വരാനിരിക്കുന്ന ഇന്ത്യൻ നിയമങ്ങളുടെ ഭാഗമായാണ് ഇത് ആവശ്യപ്പെടുന്നത്” എന്ന സൂചനയും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.എന്നാൽ, വാട്‌സ്ആപ്പോ ഇന്ത്യൻRead More →





