മാലിന്യം വിറ്റ് സംസ്ഥാനത്തിന് 205 കോടിയുടെ വരുമാനം
കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം രൂപ. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ (പുനരുപയോഗ സാധ്യതയുള്ള പാഴ്‌വസ്തുക്കള്‍) സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിക്കു വിറ്റാണ് ഹരിതകര്‍മസേന പണം സമ്പാദിച്ചത്. ഈ കാലയളവില്‍ സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്. കമ്പനി ഇതുവരെ 2,08,491 ടണ്‍ അജൈവ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച്Read More →





