ഫോണ്‍പേയുടെ വരുമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. ഐപിഒയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിച്ചത്. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 7,920 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 7,115 കോടി രൂപയായിരുന്നു. വരുമാനം കൂടിയെങ്കിലും നഷ്ടം 62 ശതമാനം വര്‍ധിച്ച് 2,792 കോടി രൂപയിലെത്തി. മുന്‍Read More →

കേരളത്തെ എഐ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; ഐബിഎസിന്റെ പുതിയ കമ്പനി നാവിക് ഉദ്ഘാടനം ചെയ്തു

കൊച്ചി: രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട് ഐ.ബി.എസ്. സോഫ്റ്റ്‌വേർ ഗ്രൂപ്പ് ആരംഭിച്ച എ.ഐ. കമ്പനിയായ നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലകളിലേക്കും നിർമിതബുദ്ധി (എ.ഐ.) കടന്നെത്തുകയാണ്. സംസ്ഥാനത്തും സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ എ.ഐ. ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ. ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു.Read More →

പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം; ഇന്ത്യയുടെ ‘കുശ’ പരീക്ഷണം വിജയം

ഒഡീഷ: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനമായ ‘കുശ’ (Kusha) വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) വികസിപ്പിച്ച മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ (UAV), വമ്പൻ വിമാനങ്ങൾ എന്നിവയെ വലിയ ദൂരപരിധിക്കപ്പുറം വെച്ച് തന്നെ തകർക്കാൻ കുശRead More →

ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു; വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധന

തിരുവനന്തപുരം: കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വം കാരണം ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു. തേങ്ങ ഉൽപാദനം കേരളത്തിൽ കുറഞ്ഞ സാഹചര്യത്തിൽ, വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധനയുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നെൽക്കൃഷിയിലെ അനിശ്ചിതത്വത്തിനു കാരണം. സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽRead More →

പിവിആര്‍ ഐനോക്‌സ് വീണ്ടും ലാഭത്തിലേക്ക്; വരുമാനം കൂടുതലും ഭക്ഷണ വില്‍പനയില്‍ നിന്ന്

ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്‌സ് വീണ്ടും ലാഭത്തിലേക്ക്. സിനിമ കാണാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവും ടിക്കറ്റ്, ഭക്ഷണ- പാനീയ വില്‍പനയിലെ വളര്‍ച്ചയുമാണ് കമ്പനിയെ വലിയൊരു തിരിച്ചു വരവിന് സഹായിച്ചത്. ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കമ്പനി മിന്നുന്ന നേട്ടം കൈവരിച്ചത്. നഷ്ടത്തില്‍ നിന്ന് 56.5 കോടിയുടെ ലാഭത്തിലേക്ക്കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് (ഏപ്രില്‍ – ജൂണ്‍ പാദത്തില്‍) 54 കോടി രൂപയുടെRead More →