ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഫീൽഡ് ട്രയൽ വിജയകരമായാൽ ഈ നോട്ടുകൾ സാധാരണ പ്രചാരത്തിലേക്ക് കൊണ്ടുവരും. ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. റിസർവ് ബാങ്കിന്റെ കേന്ദ്രബോർഡിന്റെ ശുപാർശ പ്രകാരം 10, 20 വിഭാഗത്തിൽ ഒരു ബില്യൺ വീതം (100Read More →

ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രഷര്‍, ക്വാറി ഉത്‌പന്നങ്ങളുടെ കയറ്റുമതിക്ക് നിരോധനം. കല്ല്, മെറ്റല്‍, എം.സാന്‍ഡ് എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് താത്‌ക്കാലിക നിരോധനം. കയറ്റുമതി അധികമായതിനാല്‍ സംസ്ഥാനത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ഖനന വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതാണ് നിലവിലെ നടപടിക്ക് കാരണം. മാത്രമല്ല ഇവ ലഭിക്കാതായതോടെ വിലയും അധികരിച്ചിരിക്കുകയാണ്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭാര വാഹനങ്ങളിലാണ് ക്വാറി ഉത്‌പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍Read More →

അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തുന്ന യുദ്ധം ഇന്ത്യയിലെ ഡയറ്റ് കോക്ക് പ്രേമികള്‍ക്ക് പണിയായിരിക്കുകയാണ്. അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മാത്രമല്ല, വിലയും കുത്തനെ ഉയര്‍ന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചു. ഇന്ത്യയിലേക്ക് അലുമിനിയം ക്യാനുകളും അവ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും പ്രധാനമായും എത്തിച്ചിരുന്നത് ഈ നിര്‍ണായക പാതRead More →

ടാറ്റക്ക് പിന്നാലെ ഗോദറേജ് ക്യാപിറ്റലും സ്വര്‍ണ വായ്പാ രംഗത്തേക്ക്

ടാറ്റ ക്യാപിറ്റലിനു പിന്നാലെ ഗോദറേജ് ഗ്രൂപ്പും സ്വര്‍ണപണയ വായ്പാ രംഗത്തേക്ക് എത്തുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള കനകദുര്‍ഗ ഫിനാന്‍സിനെ ഏറ്റെടുത്തുകൊണ്ടാണ് ഗോദറേജ് ക്യാപിറ്റലിന്റെ ഭാഗമായ ഗോദറേജ് ഫിനാന്‍സ് സ്വര്‍ണപണയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കമ്പനിയുടെ ആദ്യ ഏറ്റെടുക്കലാണിത്. ഉപഭോക്തൃ ധനകാര്യ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ആന്ധ്രയിലെ ശാന്തിറെഡ്ഡി ശ്രീമന്‍ നാരായണ, ശാന്തി റെഡ്ഡി ജയപ്രകാശ് നാരായണ ചൗധരി എന്നിവരുടെRead More →

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് റെക്കോർഡ് കുതിപ്പ്; അറ്റാദായം 132% ഉയർന്ന് 1,075 കോടിരൂപയിലെത്തി

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച് വിപണിയെ അമ്പരപ്പിച്ചു. ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 132.4 ശതമാനം ഉയർന്ന് 1,075 കോടിയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്കിന്റെ ലാഭം 463 കോടി മാത്രമായിരുന്നു. ഇതോടെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്വാർട്ടർലി റിസൾട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാങ്കിന്റെ മുഖ്യ വരുമാന സൂചികയായ അറ്റRead More →