പ്രെസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് 15000 കോടി രൂപയുടെ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ പ്രധാനനഗരങ്ങളിലും മുംബൈ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലും റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ വികസിപ്പിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ പ്രെസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ഈ സാമ്പത്തിക വർഷം 15000 കോടി രൂപയുടെ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി റെക്കോർഡ് നേട്ടമായ 30,024 കോടി രൂപയുടെ സെയിൽസ് ബുക്കിംഗ് സ്വന്തമാക്കിയിരുന്നു. പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം പുതിയ വൻ നിക്ഷേപം അച്ചടക്കമുള്ള വളർച്ചയും ശക്തമായ പ്രോജക്ട് പൈപ്പ്‌ലൈൻ വിപുലീകരണവുംRead More →

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്

സ്വകാര്യമേഖലയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രങ്ങളിൽ ഒന്ന് സ്ഥാപിക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ്  അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന കേന്ദ്രത്തിനായി 2500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. നേരിട്ടും അല്ലാതെയും 5000 വിദഗ്ധ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്കാവും. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ പ്രവർത്തന സജ്ജമാകും. അമ്പതിലധികം എംഎസ്എംഇകൾക്ക് പിന്തുണയേകാനും പദ്ധതിക്ക് കഴിയുമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വിവിധ മിസൈൽ പദ്ധതികൾ ആധുനിക സാങ്കേതിക വിദ്യയുടെയുംRead More →

E20 പെട്രോൾ: പഴയ വാഹന ഉടമകൾക്ക് ആശങ്ക; കേന്ദ്രത്തിന്റെ സമീപനത്തിനെതിരെ സർവേയിൽ വിമർശനം

20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ ഉപയോഗിക്കുന്നതിൽ രാജ്യത്തെ പെട്രോൾ വാഹന ഉടമകൾക്കിടയിൽ വ്യാപകമായ അസംതൃപ്തിയുണ്ടെന്ന് പുതിയ സർവേ. പ്രത്യേകിച്ച് 2023-ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് കൂടുതൽ ആശങ്കകളുള്ളത്. രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകളെ ഉൾപ്പെടുത്തി ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. പ്രതികരിച്ചവരിൽ 53 ശതമാനം പേരും ഇ20 വിഷയത്തിൽ റോഡ് ഗതാഗത മന്ത്രാലയത്തിന്റെയും പെട്രോളിയം മന്ത്രാലയത്തിന്റെയും ഇടപെടൽ ‘ദുരന്തപൂർണമോ’Read More →

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; തൂഫാൻ ഓപറേഷനിടെ പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഓപറേഷൻ തൂഫാൻ പട്രോളിങിനിടെ കോഴിക്കോട്ട് പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ഓട്ടോയിടിപ്പിക്കാൻ ശ്രമിച്ചത്. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രതി കക്കോടി സ്വദേശി മുഹമ്മദ് ഹാഷിമിനെ പൊലിസ് അസ്റ്റ് ചെയ്തു. കോഴിക്കോട് കസബ സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ ടി.കെ. രഞ്ജിത്ത്, സി.പി.ഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. എസ്.കെ. ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെRead More →

സംസ്ഥാനത്ത് എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചിട്ടില്ല; വ്യാജ പ്രചരണത്തിനെതിരെ ജാഗ്രത പാലിക്കണം -മോട്ടോർ വാഹന വകുപ്പ്

പ്രതീകാത്മക ചിത്രം കോഴിക്കോട്: സംസ്ഥാനത്തെ എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചെന്ന വ്യജേന പ്രചരിക്കുന്ന വാർത്തകളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ചാണ് എം.വി.ഡി പ്രസ്താവന ഇറക്കിയത്. ‘സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം നിലച്ചു എന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അവ പ്രവർത്തിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങൾ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങൾക്കുംRead More →