രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 12 കോടി കടന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പുതിയ വരിക്കാരുടെ ശക്തമായ വർദ്ധനവിനെത്തുടർന്ന് ഇന്ത്യയിലെ സജീവമായ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മെയ് മാസത്തിൽ 12 കോടി പിന്നിട്ടു. പുതുതായി 10.2 ലക്ഷം കാർഡുകൾ വിപണിയിലെത്തുകയും ചെയ്തു.  മുൻ വർഷത്തെ അപേക്ഷിച്ച് പുതിയ കാർഡുകളുടെ എണ്ണത്തിൽ 34 ശതമാനം വാർഷിക വളർച്ചയാണിത്. അതേസമയം, കാർഡുകൾ വഴിയുള്ള ആകെ ചിലവഴിക്കൽ നിരക്കിൽ  ഇന്ത്യക്കാർ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.Read More →

ലക്ഷത്തിലേക്കില്ല, സ്വർണവില മുകളിലോട്ടുതന്നെ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രണ്ട് ഘട്ടങ്ങളിലായി ഗ്രാമിന് 130 രൂപയാണ് ഉയർന്നത്. വൈകീട്ടത്തെ കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 13,085 രൂപയും, പവന് 1,040 രൂപ വർധിച്ച് 1,04,680 രൂപയുമാണ് വിപണി നിരക്ക്. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെ വൈകീട്ടോടെയാണ് തിരിച്ചു കയറിത്തുടങ്ങിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടായെങ്കിലും,Read More →

‘സർക്കാറിന് ഇഷ്ടമുള്ള മദ്യനയം കൊണ്ടുവരാം, ഈ സർക്കാറല്ല ആദ്യമായി മദ്യം കൊണ്ടുവന്നത്; സമസ്തയുടെ നിലപാട് എല്ലാവർക്കുമറിയാം’ -ജിഫ്രി തങ്ങൾ

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യമടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന് ഇഷ്ടമുള്ള നയങ്ങളൊക്കെ കൊണ്ടുവരാമെന്നും സമസ്തക്കും ഇസ്‍ലാമിനും ഇക്കാര്യത്തിലുള്ള നയം എല്ലാവർക്കും അറിയാമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു​ക്കോയ തങ്ങൾ. ‘മദ്യത്തെ പറ്റി സമസ്തയുടെ നിലപാട് നിങ്ങൾക്ക് അറിഞ്ഞു കൂടേ? മദ്യവും മയക്കുമരുന്നും ഒരു നിലക്കും പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നതാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ മാത്രമല്ല മുസ്‍ലിംകളുടെയും ഇസ്‍ലാമിന്റെയും നിലപാട് ഇതാണ്. എന്നുവെച്ച്, സർക്കാർ നയത്തെ നമ്മൾ എതിർക്കുകയല്ല. അവർക്ക് ഇഷ്ടമുള്ള നയങ്ങളൊക്കെRead More →

ചൂരൽ കൊണ്ട് അടിച്ചു, കാലിൽ ചവിട്ടി; അധ്യാപകനെതി​രെ ഏഴാംക്ലാസ് വിദ്യാർഥി

ഇടുക്കി: കുമളി അണക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തന്നെ പരിഹസിച്ചെന്ന് പറഞ്ഞ് മുട്ടിൽ നിൽക്കാൻ പറഞ്ഞ ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നുമാണ് കുട്ടി പറയുന്നത്. വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ലെന്നുമാണ് അധ്യാപകന്‍റെRead More →

സമ്പൂർണ മദ്യ നിരോധനം വന്നാൽ എന്തെങ്കിലും കലക്കി കുടിച്ച് ദുരന്തമുണ്ടാക്കും; കെ. മുരളീധരൻ

തിരുവനന്തപുരം: സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കാൻ അതിനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും അല്ലാതെ വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കെ.മുരളീധരൻ. മദ്യ നയത്തിൽ പാർട്ടിയിൽ ചർച്ച ചെയ്യാതെ ഒന്നും നടക്കില്ലെന്നും പരസ്യമായി പ്രതികരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിൽ ഒരിക്കൽ പെട്ടുപോയാൽ അതിൽ നിന്ന് മോചനമില്ലെന്നും യുവതലമുറ ഇത്തരത്തിൽ നശിക്കുന്നതു കൊണ്ടാണ് അത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ മദ്യത്തിന്‍റെ കാര്യം അങ്ങനെ അല്ലെന്നും മുരളീധരൻ പറഞ്ഞു. മദ്യം പൂർണമായി നിരോധിച്ചാൽRead More →