സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയ്ക്ക് അഫിലിയേഷന്‍
കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി. അതത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സിഇഒ മാര്‍ക്ക് ഇതു സംബന്ധിച്ച വിവേചനാധികാരം നല്‍കി ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. കേരളത്തിലെ ഐ.ടി മേഖലയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സർക്കാർ ഐ.ടി പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ഔദ്യോഗിക കേരള ഐ.ടിRead More →





