ഇന്ധനക്ഷാമം: ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഒരിടത്തും ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ റിഫൈനറികളും പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പെട്രോള്‍ പമ്പുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG), സി.എന്‍.ജി വിതരണംRead More →





