ഹില്ലി അക്വയുടെ ബയോ ഡീഗ്രേഡബിൾ കുപ്പിവെള്ളം വിപണിയിലേക്ക്

തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുമ്പോൾ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രിRead More →

കൊച്ചിയില്‍ ആഗോള ഗ്രാഫീൻ സമ്മേളനം

കൊച്ചി: ഗ്രാഫീനും ദ്വിമാന (2 ഡി) വസ്തുക്കളും ഉപയോഗിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവുമായ ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച്‌ ഒമ്പത് മുതല്‍ 12 വരെ ലെ മെറിഡിയൻ കണ്‍വൻഷൻ സെന്ററില്‍ നടക്കും. രാജ്യത്തെ ഗ്രാഫീൻ ഗവേഷണരംഗത്ത് മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ഐ.ടി മന്ത്രാലയത്തിലെ സെന്റർ ഫോർ മെറ്റീരിയല്‍സ് ഫോർ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജിയാണ് (സിമെറ്റ് ) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌പെയിനിലെ ഫാന്റം ഫൗണ്ടേഷനുംRead More →

സിം ആക്ടീവ് അല്ലെങ്കിൽ വാട്സ്ആപ്പും സമാന ആപ്പുകളും നിശ്ചലമാകും

സിം കാർഡ് ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകളും ഇനി മുതൽ നിശ്ചലമാവും. ഇതിനായി കേന്ദ്ര ടെലികോം വകുപ്പ് നൽകിയ ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കയാണ്. ഈ തീയതിക്കകം പരിഷ്കരണം നടപ്പാക്കണമെന്നാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വാട്സാപ് പോലെയുള്ള ആപ്പുകൾറജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ തുടർ ഉപയോഗത്തിന് അതേ സിം അക്ടീവ് ആയി ഫോണിൽ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇത് തപ്പുകൾക്കും ക്ലോണിങ് വഴിയുള്ള കുറ്റകൃത്യങ്ങൾക്കുംRead More →

വരാനിരിക്കുന്നത് ആദ്യത്തെ കടലാസ് രഹിത സെൻസസ്

ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടപടികൾ പൂര്‍ണ്ണമായും ഡിജിറ്റൽ ആവും. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS)എന്ന അത്യാധുനിക പോർട്ടൽ വഴിയാണ് നിര്‍വ്വഹണം. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഏറെ വൈകിയാണ് ആരംഭിക്കുന്നത്. കോവിഡ്-19 പാൻഡെമിക് കാരണം പറഞ്ഞാണ് അവസാന ഘട്ടത്തിലും നീട്ടിക്കൊണ്ട് പോയത്. ഒന്നാം ഘട്ടം (ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും):2026ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ.കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഇതിനായി 33ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംRead More →

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു. നേരത്തെ പുരസ്കാരം നൽകാനുള്ളRead More →