എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കംപ്ബെൽ വിൽസണിനു പകരം എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്. 2027 ജൂൺ വരെയാണ് വിൽസണിന്റെ സേവനകാലാവധി. ബ്രിട്ടനിലെയും യുഎസിലെയും 2 പ്രമുഖ വിമാനക്കമ്പനികളുടെ സിഇഒമാരുമായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ചർച്ച നടത്തിയതായാണ് വിവരം. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. എയർ ഇന്ത്യയ്ക്കു പുറമേ എയർ ഇന്ത്യ എക്സ്പ്രസിന്റെ നേതൃനിരയിൽ 2027ൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. നിലവിലെ സിഇഒ ആലോക് സിങ്ങിന്റെRead More →

സ്ത്രീകൾക്ക് സർക്കാർ ക്രെഡിറ്റ് കാർഡും ഇൻഷൂറൻസും നൽകാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വനിതകൾക്ക് ഏറെ സന്തോഷം പകരുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. സ്ത്രീകൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ വഴി വായ്പയും ഇൻഷറൻസ് പരിരക്ഷയും അടക്കം നൽകാനാണ് സർക്കാർ പദ്ധതി തയാറാക്കിയത്. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. ക്രെഡിറ്റ് കാർഡുകളും വായ്പകളും സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ഇൻഷൂറൻസ് പദ്ധതികളുമായിരിക്കും ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളെന്ന് കേന്ദ്രRead More →

ഡിസംബറില്‍ 13,470 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യ്ത് നിസ്സാന്‍ ഇന്ത്യ

കൊച്ചി: നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ഡിസംബര്‍ മാസത്തില്‍ 13,470 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണിത്. ഡിസംബറില്‍ ആഭ്യന്തര വിപണിയില്‍ 1,902 യൂണിറ്റ് വില്‍പ്പന നടത്തി. ഇത് 2025 ഡിസംബറിലെ മൊത്തം ഏകീകൃത വില്‍പ്പന 15,372 യൂണിറ്റായി ഉയര്‍ത്തി. ഇത് നിസ്സാന്റെ മെയ്ഡ്-ഇന്‍-ഇന്ത്യ കയറ്റുമതിയുടെ സുസ്ഥിരമായ ശക്തിയെ അടിവരയിടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത ശക്തമായ ഉല്‍പ്പന്ന നിരയുമായിRead More →

ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻ

മുംബൈ: ഇന്ത്യയിലെ ബാങ്കുകളിലും മറ്റ് പ്രധാന കമ്പനികളിലും വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻ. ജപ്പാൻകാരുടെ ഇന്ത്യയിലെ ‘സ്വർഗം’ എന്ന പട്ടം രാജ്യതലസ്ഥാനത്തിന് തൊട്ടടുത്തുള്ള നഗരമായ ഗുരുഗ്രാം സ്വന്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ ‘ജാപ്പനീസ് ടൗൺഷിപ്പ്’ ആണ് ഗുരുഗ്രാമിൽ സജ്ജമാകുന്നത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപമൊഴുക്കുന്നുവെന്ന റിപ്പോർട്ട്. നിക്ഷേപം, ഏറ്റെടുക്കൽ, ലയനം എന്നിവയിലൂടെ 2025ൽ ജാപ്പനീസ് കമ്പനികൾ ഇന്ത്യയിലൊഴുക്കിയത് റെക്കോർഡ് 9 ബില്യൻ ഡോളർ. ഏകദേശം 81,000 കോടിRead More →

എയർ ഇന്ത്യ അഴിച്ചുപണിയാൻ ടാറ്റ

മുംബൈ: എയർ ഇന്ത്യയുടെ നേതൃത്വത്തെ അടിമുടി അഴിച്ചുപണിയാൻ ഒരുങ്ങി ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ്. കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് നാലു വർഷം കഴിഞ്ഞിട്ടും പ്രവർത്തനത്തിൽ ഒരു മാറ്റവുമുണ്ടാകാത്തതിനെ തുടർന്നാണ് നീക്കം. ചെലവ് കുറഞ്ഞ വിമാന സർവിസായ എയർ എക്സ്പ്രസിനെയും ഉടച്ചുവാർക്കും. പുതിയ നേതൃത്വത്തെ കണ്ടെത്താൻ ആഗോള വ്യോമയാന വ്യവസായ മേഖലയിലെ ഉന്നതരുമായി ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയതായാണ് വിവരം. എയർ ഇന്ത്യയുടെ അടിത്തട്ട് മുതൽ തലപ്പത്ത് വരെയുള്ളവരുടെ ഉഴപ്പൻ സമീപനത്തിൽ നിരാശനായRead More →