നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു. 64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കൾക്കു വേരിയൻറുകൾ വ്യത്യാസമില്ലാതെ പ്രാരംഭ വിലയിൽ എൻ ഫസ്റ്റ് സ്വന്തമാക്കാം. ഇറ്റാലിയൻRead More →

പിഎം കിസാൻ യോജനയുടെ 21-ാം ഗഡു ഈ ആഴ്ച

ദില്ലി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ കദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്.Read More →

മൂന്നാം പാതയും യാർഡുമില്ലാതെ കേരളത്തിലേക്ക് പുതിയ തീവണ്ടിയില്ല

ചെന്നൈ: കേരളത്തിൽ ഇപ്പോഴുള്ള രണ്ട് റെയിൽപ്പാതകളിലൂടെ പരമാവധി ഓടിക്കാവുന്നതിൽ കൂടുതൽ തീവണ്ടികൾ ഓടിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീവണ്ടികൾ കേരളത്തിലെ രണ്ടു പാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ദക്ഷിണ റെയിൽവേ. യാത്രാതിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ചുരുങ്ങിയത് മൂന്നാം റെയിൽപ്പാതയോ കണ്ണൂരോ കാസർകോട്ടോ ഒരു റെയിൽവേ യാർഡോ വേണമെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോൾ കേരളത്തിലെ റെയിൽവേയുടെ പാതകളുടെ ഉപയോഗം 120 ശതമാനമാണ്.Read More →

1000 രൂപയില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സീറോ കമ്മീഷനുമായി ഫ്‌ലിപ്കാര്‍ട്ട്

ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ ഫ്‌ലിപ്കാര്‍ട്ട് വെള്ളിയാഴ്ച 1,000 രൂപയില്‍ താഴെ വിലയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ ഹൈപ്പര്‍വാല്യൂ പ്ലാറ്റ്ഫോമായ ഷോപ്പ്സിക്കും ബാധകമാണ്.ഇതനുസരിച്ച് 1,000 രൂപയില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന എല്ലാ യോഗ്യരായ വില്‍പ്പനക്കാരില്‍ നിന്നും കമ്മീഷന്‍ ഫീസ് ഈടാക്കില്ല. എംഎസ്എംഇകളെ പിന്തുണയ്ക്കുക, താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുക, ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നിവയാണ് ഈ സംരംഭത്തിന്റെRead More →

ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍Read More →