കേരളത്തെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തും: പി രാജീവ്
കൊച്ചി: ഭരണ തുടര്‍ച്ചയുണ്ടെങ്കില്‍ കേരളത്തെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ ട്രാവല്‍ ടൂറിസം സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരളയുടെ (ടാസ്‌ക്) വാര്‍ഷിക സംഗമമായ സിനെര്‍ജി 2025 എറണാകുളം താജ് വിവാന്തയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വണ്ടി തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള പ്രതിസന്ധികള്‍ എളുപ്പം പരിഹരിക്കാനാകും. എന്നാല്‍ വണ്ടി മാറി മറ്റൊരാളാണ് ഇത് ഓടിക്കുന്നതെങ്കില്‍Read More →





