ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്

മുംബൈ: നടപ്പ് വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 10 മില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണ്‍ കയറ്റുമതി നടത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ദ്ധനവാണിത്. സെപ്തംബറില്‍ മാത്രം 1.2 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 155 ശതമാനം അധികം. മാത്രമല്ല, കമ്പനി തങ്ങളുടെ എല്ലാ ഐഫോണ്‍ മോഡലുകളും -പ്രോ, പ്രോമാക്സ്സ്, എയര്‍- ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഏപ്രിലില്‍Read More →

153 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25050 ലെവലില്‍

മുംബൈ: നാല് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 153.09 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 81773.66 ലെവലിലും നിഫ്റ്റി 62.15 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 25046.15 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1697 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2297 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 183 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാടെക്ക് സിമന്റ്, ജിയോ ഫിനാന്‍ഷ്യല്‍,ഒഎന്‍ജിസി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടRead More →

ഭൂട്ടാന്‍ വാഹനക്കടത്ത്; കസ്റ്റംസിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇഡി പരിശോധന

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുല്‍ഖറിന്റെ വീട് അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്‌. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വാഹനം വിട്ടുനല്‍കണമെന്ന നടന്റെRead More →

പോയിന്റ് -ഓഫ് – സെയില്‍ ഉപകരണങ്ങള്‍ പുറത്തിറക്കി സോഹോ

ചെന്നൈ: സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ പോയിന്റ് -ഓഫ് – സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ പുറത്തിറക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, റീട്ടെയിലര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവയുള്‍പ്പെടെ ബിസിനസ്-ടു-ബിസിനസ് (ബി2ബി) ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഉപകരണങ്ങള്‍. പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ ഉപയോഗിക്കുന്ന മെഷീനാണ് പോയിന്റ്-ഓഫ്-സെയില്‍ ഉപകരണം. ഇതില്‍ സാധാരണയായി ഒരു കാര്‍ഡ് റീഡര്‍, ഒരു ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ്, ഇടപാടുകള്‍ രേഖപ്പെടുത്തുകയും രസീതുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.Read More →

നേട്ടം നിലനിര്‍ത്തി ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 136.63 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 81926.75 ലെവലിലും നിഫ്റ്റി 30.65 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 25108.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1780 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2204 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല. ജിയോ ഫിനാന്‍ഷ്യല്‍, ഭാരതി എയര്‍ടെല്‍, എറ്റേര്‍ണല്‍,ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ എന്നിവയാണ് റാലിയ്ക്ക്Read More →