ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യ സുരേഷ്; ബോഡികോണ്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്. താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് രമ്യ. ഗ്രീന്‍ ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലാണ് രമ്യ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.Read More →

ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്

ന്യൂഡല്‍ഹി: ഇറാനിയന്‍ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളെ യുഎസ്, ഉപരോധ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി. ആറ് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലായം ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം സുഗമമാക്കുന്നതാണ് തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം. ഇന്ത്യ വികസിപ്പിച്ചെടുത്ത തുറമുഖം പാകിസ്ഥാനെ മറികടക്കാനും മേഖലയില്‍ സാമ്പത്തികവും തന്ത്രപരവുമായ സാന്നിധ്യം ശക്തിപ്പെടുത്താനും രാജ്യത്തെ സഹായിച്ചു. എന്നാല്‍ ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം സെപ്തംബറില്‍ ചബഹാറിനുംRead More →

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 592.67 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 84404.46 ലെവലിലും നിഫ്റ്റി 176.05 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 25877.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവ 5 ശതമാനം വരെ ഇടിഞ്ഞു. മേഖലകളില്‍ സ്വകാര്യ ബാങ്ക് 0.7 ശതമാനവും ഫാര്‍മ,Read More →

100 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ട് ആല്‍ഫബെറ്റ്, സുന്ദര്‍ പിച്ചൈയ്ക്ക് എലോണ്‍ മസ്‌ക്കിന്റെ അഭിനന്ദനം

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ ആദ്യ 100 ബില്യണ്‍ ഡോളര്‍ പാദ വരുമാനം രേഖപ്പെടുത്തി. നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. “എല്ലാ പ്രധാന വിഭാഗങ്ങളും ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നാംപാദ വരുമാനം 100 ബില്യണ്‍ ഡോളറായി.(അഞ്ച് വര്‍ഷം മുന്‍പുള്ള ത്രൈമാസ വരുമാനം 50 ബില്യണ്‍ ഡോളറായിരുന്നു),” പിച്ചൈ എഴുതി. എല്ലാ വിഭാഗങ്ങളിലും കൃത്രിമ ബുദ്ധി (എഐ) സന്നിവേശിപ്പിച്ചതാണ് നേട്ടത്തിന് കാരണം.Read More →

ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച: ചൈനയ്ക്ക് മേലുള്ള തീരുവ 10 ശതമാനം കുറച്ച് ട്രംപ്, അപൂര്‍വ്വ ഭൗമ ധാതുക്കള്‍ സംബന്ധിച്ച പ്രശ്‌നത്തിനും പരിഹാരം

ബുസാന്‍: ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപൂര്‍വ്വ ഭൗമ ധാതുവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമവായം സാധ്യമായതായും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം. ഷിയുമായുള്ള കൂടിക്കാഴ്ച ‘ അത്ഭുതകരമായിരുന്നുവെന്ന്’ പറഞ്ഞ ട്രംപ് ഷിയെ മഹാനായ നേതാവെന്നും വിശേഷിപ്പിച്ചു. ധാരാളം തീരുമാനങ്ങളെടുത്തെന്നും വ്യാപാര സഹകരണം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Read More →