വിദ്വേഷ പ്രസംഗം; ശാന്താനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ആണ് വിദ്വേഷ പ്രസംഗം നടത്തിയത്. പന്തളം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പ്രസംഗിക്കവെ പറഞ്ഞിരുന്നത്. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ്Read More →





