കൊച്ചിയില്‍ നൂതന ഷിപ്പ് ബ്ലോക്ക് സൗകര്യം നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും എച്ച്ഡി കൊറിയയും

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), ദക്ഷിണ കൊറിയയിലെ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് അനുബന്ധ സ്ഥാപനം,  എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എഞ്ചിനീയറിംഗുമായി (എച്ച്ഡി കെഎസ്ഒഇ) കൈകോര്‍ക്കുന്നു. കൊച്ചിയില്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി (ബിഎഫ്എഫ്) സ്ഥാപിക്കുകയാണ് ലക്ഷ്യം. 3700 കോടി രൂപയുടേതാണ് പദ്ധതി. 1.2 ലക്ഷം മെട്രിക്ക് ടണ്‍ കപ്പല്‍ ബ്ലോക്കുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗകര്യം 80Read More →

വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ ആര്‍ബിഐയും സെബിയും

ന്യഡല്‍ഹി: ഇന്ത്യന്‍ ധനകാര്യ വിപണികളില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരെ സഹായിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) കൈകോര്‍ക്കുന്നു. വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ 30 മുതല്‍ 60 ദിവസം വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം.  നിലവില്‍ ആറ് മാസം വരെ സമയമെടുത്താണ് വിദേശ നിക്ഷേപകര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കല്‍ , ഐഡന്റിറ്റി പരിശോധിക്കല്‍, സെബി, ആര്‍ബിഐ അനുമതി എന്നിവRead More →

രണ്ടാം തലമുറ എത്തനോള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് വ്യവസ്ഥകളോടെ അനുമതി

ന്യൂഡല്‍ഹി: കാര്‍ഷിക മാലിന്യങ്ങള്‍,മരക്കഷ്ണങ്ങള്‍,പുല്ലുകള്‍, പായല്‍ തുടങ്ങിയ ഭക്ഷ്യേതര സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനം, രണ്ടാംതലമുറ (2ജി) എത്തനോള്‍, കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതി. പ്രഖ്യാപനം  പ്രാബല്യത്തില്‍ വന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം അനുസരിച്ച് എത്തനോള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍, കയറ്റുമതി അംഗീകാര സര്‍ട്ടിഫിക്കറ്റും ഫീഡ്‌സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റും നേടിയിരിക്കണം. ഇത് യഥാക്രമം കയറ്റുമതി യോഗ്യത വെളിപ്പെടുത്തുകയും ഭക്ഷ്യവിളകളില്‍ നിന്നല്ല ഉത്പാദിപ്പിച്ചതിന്റെ തെളിവാകുകയും ചെയ്യുന്നു. ഇന്ത്യന്‍Read More →

റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി 16 മാസത്തെ ഉയര്‍ന്ന തോതില്‍

മോസ്‌ക്കോ: ഉക്‌റേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആഭ്യന്തര ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ റഷ്യ അസംസ്‌കൃത എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ബ്ലുംബെര്‍ഗ് സമാഹരിച്ച വെസല്‍-ടാക്കിംഗ് ഡാറ്റ പ്രകാരം സെപ്തംബര്‍ 21 ന് അവസാനിച്ച നാലാഴ്ച കാലയളവില്‍ 3.62 ദശലക്ഷം അസംസകൃത എണ്ണയാണ് റഷ്യ കയറ്റുമതി ചെയ്തത്. ഇത് പതിനാറ് മാസത്തെ ഉയര്‍ന്ന തോതാണ്. 2024 മെയ് 5 ന് അവസാനിച്ച നാല് ആഴ്ച കാലയളവിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന അളവ്. ജെപിRead More →

രുചിയില്‍ മാത്രമല്ല,ആരോഗ്യത്തിനും മികച്ചത്; അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയും കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമാണ് മാമ്പഴങ്ങള്‍. മാമ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് മാമ്പഴത്തില്‍ പോളിഫെനോളുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന ഒരു സസ്യ സംയുക്തമാണ്. നമ്മുടെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനാല്‍ പോളിഫെനോളുകള്‍ ശരീരത്തിന്Read More →