ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ വേഗത സെപ്തംബറില്‍ കുറഞ്ഞു
മുംബൈ: എസ്ആന്റ്ബി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ കോമ്പസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) പ്രകാരം 2025 സെപ്തംബറില്‍ ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ച തുടര്‍ന്നു. എങ്കിലും വികാസത്തിന്റെ വേഗത കുറഞ്ഞു. ഉത്പാദനവും സേവനങ്ങളുമുള്‍പ്പടെ മൊത്തം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന പിഎംഐ സെപ്തംബറില്‍ 61.9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിലിത് 63.2 ആയിരുന്നു. 50 ന് മുകളിലുള്ള റേറ്റിംഗ് വളര്‍ച്ചയും താഴെ മാന്ദ്യവുമാണ്.. ഉത്പാദന മേഖലയും സേവനമേഖലയും തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. ഉത്പാദനRead More →





