എണ്ണ കയറ്റുമതി പുനരാരംഭിച്ച് നയാര
മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു.. എല്‍എസ്ഇജി, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഷിപ്പിംഗ് ഡാറ്റ അനുസരിച്ച് നയാരയുടെ ശുദ്ധീകരിച്ച എണ്ണ ഉത്പന്ന കയറ്റുമതി -പ്രത്യേകിച്ച് ഗ്യാസോലിന്‍, ഗ്യാസോയില്‍ ,ജെറ്റ് ഇന്ധനം- നിലവില്‍ പ്രതിദിനം 80,000 ബാരലായി. ഉപരോധത്തിന് മുന്‍പുണ്ടായിരുന്ന 138000 ബാരല്‍ കയറ്റുമതിയേക്കാള്‍ വളരെക്കുറവ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചാണ്Read More →





