തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി
ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാലു രാജ്യങ്ങൾ സന്ദർശിക്കാനായി രാഹുൽ യാത്ര തിരിച്ചു. സന്ദർശനത്തിൽ, രാഷ്ട്രീയ നേതാക്കൾ, വിദ്യാർത്ഥികൾ, വ്യവസായികൾ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യാത്ര എത്ര ദിവസം നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്റെ മാധ്യമ-പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള പവൻ ഖേരയാണ് യാത്രാവിവരം അറിയിച്ചത്.Read More →





