ജിഎസ്ടി പരിഷ്‌ക്കരണം: ആരോഗ്യ, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇളവുകള്‍ പൂര്‍ണ്ണമായി പോളിസി ഉടമകള്‍ക്ക് ലഭ്യമാകില്ല

ന്യൂഡല്‍ഹി: അന്‍പത്തിയാറാമാത് ജിഎസ്ടി കൗണ്‍സില്‍ യോഗം വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള ചരക്ക്, സേവന നികുതി (ജിഎസ്ടി) പൂജ്യമാക്കി. സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വരുന്ന ആനുകൂല്യം പൂര്‍ണ്ണമായും ഉപഭോക്താവിന് ലഭ്യമാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാറ്റങ്ങള്‍നിലവില്‍ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള ജിഎസ്ടി 18 ശതമാനമാണ്. അതായത് പ്രീമിയം 1000 രൂപയാണെങ്കില്‍ 1180 രൂപ അടയ്ക്കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാണ്. പുതിയ നിയമം അനുസരിച്ച് 180 രൂപ ഇവര്‍Read More →

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 മാസത്തെ താഴ്ന്ന നിലയിലായെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു. പ്രതിദിനം 1.67 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് റഷ്യ നല്‍കിയത്. ജൂലൈയെ അപേക്ഷിച്ച് 5.6 ശതമാനം അധികം. അതേസമയം മൊത്തം ഇറക്കുമതി 4 ശതമാനമിടിഞ്ഞ് പ്രതിദിനം 4.5 എംബിഡിയായി.  നിലവില്‍ മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 37 ശതമാനമാണ്. ജൂലൈയില്‍ 33 ശതമാനമായിരുന്ന സ്ഥാനത്താണിത്.Read More →

നേരിട്ടുള്ള വിദേശ നിക്ഷേപം 15 ശതമാനം ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 15% ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളറിലെത്തി.  വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സ് യുഎസ് ആണെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി)  വ്യക്തമാക്കുന്നു. യുഎസില്‍ നിന്നുള്ള എഫ്ഡിഐ 3 മടങ്ങുയര്‍ന്ന് 5.61 ബില്യണ്‍ ഡോളറെത്തുകയായിരുന്നു. മുന്‍വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവയാണ്‌ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇക്വിറ്റി, പുനര്‍നിക്ഷേപം, മറ്റ്Read More →

ജിഎസ്ടിയിൽ സമഗ്ര പരിഷ്‌കാരം

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനും ടേം ഇന്‍ഷൂറന്‍സിനും ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കി ന്യൂഡൽഹി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം സ്ലാബുകള്‍ ഒഴിവാക്കി. നിലവിലുണ്ടായിരുന്ന പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം കൗൺസിൽ അംഗീകരിച്ചു. ധനമന്ത്രിRead More →

യുഎഇയിൽ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണി തുറന്ന് ലുലു

അബുദാബി: ചൈനയുമായുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎഇയിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കി ലുലു. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പല്‍ പീപ്പിള്‍സ് ഗവണ്മെന്റ് വൈസ് മേയര്‍ ഷാവോ ചുന്‍ഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പര്‍ മാര്‍ക്കെറ്റുകളും സന്ദര്‍ശിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍Read More →