കുരുമുളക് കൃഷിയിൽ കേരളത്തിന് കാലിടറുന്നു
കൊച്ചി: വിപണിയില്‍ വില ഉയരുമ്പോഴും കേരളത്തില്‍ കുരുമുളക് ഉത്പാദനം കുത്തനെ ഇടിയുന്നു. കാലാവസ്ഥയിലെ അസാധാരണമായ ചാഞ്ചാട്ടവും ഉയർന്ന കൂലിച്ചെലവും വിലയിലെ അസ്ഥിരതയുമാണ് കർഷകരെ കുരുമുളക് കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏലം വില കുതിച്ചുയർന്നതോടെ കർഷകർ കുരുമുളക് കൃഷിയില്‍ നിന്ന് പിന്മാറുന്നതും തിരിച്ചടിയാണ്. അതേസമയം കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കുരുമുളക് കൃഷി വ്യാപിക്കുകയാണ്. രാജ്യത്ത് കുരുമുളക് ഉത്പാദനത്തില്‍ കർണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം.Read More →




