ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി സെപ്തംബറില്‍ ഉയര്‍ന്നു
മുംബൈ: അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടയിലും റഷ്യയില്‍ നിന്ന് വലിയ അളവില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. സെപ്തംബറിലെ ആദ്യ പതിനാറ് ദിവസങ്ങളില്‍ രാജ്യം പ്രതിദിനം ശരാശരി 1.73 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങി. ഓഗസ്റ്റില്‍ 1.66 ദശലക്ഷം ബാരലും ജൂലൈയില്‍ 1.59 ദശലക്ഷം ബാരലും ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. ഇന്ത്യയിലേയ്ക്കുള്ള റഷ്യയുടെ എണ്ണകയറ്റുമതി അനുസ്യൂതം തുടരുന്നുവെന്നും ഈജിപ്തിലേയ്ക്കുള്ള പല ടാങ്കറുകളും ഗതിമാറ്റി ഇന്ത്യയിലേയ്ക്ക് നീങ്ങിയെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍Read More →




