വിള ഇൻഷുറൻസ് ചെയ്യാനാകാതെ പതിനായിരക്കണക്കിനു കർഷകർ
കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസിനായി റജിസ്റ്റർ ചെയ്യാനാകാതെ കേരളത്തിലെ പതിനായിരക്കണക്കിനു കർഷകർ ആശങ്കയിൽ. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30 അവസാനിച്ചെങ്കിലും അതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ ഓരോ വർഷവും ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ അൽപം ആശ്വാസമായിരുന്ന സഹായം കൂടി ഇതോടെ ഇല്ലാതാകും എന്നതാണ് കർഷകരുടെ ആശങ്ക. അതും നാലിലൊന്ന് ചെലവിൽ കവറേജ് നേടാനുള്ള അവസരംRead More →

