കോട്ടയം: ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടുത്തി റബർ ഉൽപാദനം വർധിപ്പിക്കാൻ റബർ ബോർഡിന്റെ ഐഎൻആർ കണക്ട് പദ്ധതി ഉടൻ. റബർത്തോട്ടങ്ങളിൽ ടാപ്പിങ് നടത്തി നൽകാൻ തയാറുള്ള ഏജൻസികളെയും തോട്ടമുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പദ്ധതിയാണിത്. തോട്ടമുടമകൾ, ടാപ്പിങ് ഏജൻസികൾ, ടാപ്പിങ് തൊഴിലാളികൾ എന്നിവരെ ചേർക്കാനുള്ള സോഫ്റ്റ് വെയർ റബർ ബോർഡ് തയാറാക്കുകയാണ്. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടമുടമകൾക്കു സോഫ്റ്റ്‌വെയറിൽ വിവരം നൽകാം. ടാപ്പിങ് നടത്തുന്ന ഏജൻസികൾക്കും ഇതിൽ വിവരംRead More →

അന്തിമ നിലപാട് അറിയിച്ച് ഐടി വകുപ്പിലേക്കു ഫയൽ മടക്കി തിരുവനന്തപുരം: ആറന്മുളയിലെ വിവാദഭൂമിയിൽ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകാനാകില്ലെന്നു റവന്യു വകുപ്പ് അന്തിമമായി ഐടി വകുപ്പിനെ അറിയിച്ചു. പദ്ധതിക്കു കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടോടെ ഫയൽ ഐടി വകുപ്പിലേക്കു മടക്കി. ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പിൽ ഇളവു വേണമെന്നതിനാൽ ടിഒഎഫ്എൽ കമ്പനിയുടെ അപേക്ഷയിൽRead More →

ട്രംപിന്റെ താരിഫ് മൂലം യു.എസില്‍ കാറ് വാങ്ങുന്നവർക്കുമേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. വാഹനമൊന്നിന് ശരാശരി 2,000 ഡോളർ കൂടുതല്‍ നല്‍കേണ്ടിവരുമെന്നാണ് ഗ്ലോബല്‍ കണ്‍സള്‍ട്ടൻസി സ്ഥാപനമായ അലിക്സ് പാർട്ണേഴ്സ് പറയുന്നത്. തീരുവയുടെ 80 ശതമാനവും വാഹന നിർമാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. യു.എസ് സർക്കാരിന്റെ ഇ.വി വിരുദ്ധ നയം മൂലം അമേരിക്കൻ വാഹന നിർമാതാക്കള്‍ ആഗോള വിപണിയില്‍ പിന്തള്ളപ്പെടുമെന്നും അലിക്സ് മുന്നറിയിപ്പ് നല്‍കുന്നു. ജനറല്‍ മോട്ടോഴ്സ് 500Read More →

പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ വ്യാപാര നയം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ഈ നടപടിക്ക് ആക്കം കൂട്ടി. 0.25% ല്‍ നിന്ന് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയാണ് സ്വിസ് ബാങ്ക് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്ക് എത്തിച്ചത്. 2024 മാര്‍ച്ചിലാണ് ബാങ്ക് പലിശ നിരക്കുകള്‍Read More →

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ ഇടം പിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മെയ് മാസത്തില്‍ നിശ്ചിത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് കൊച്ചി വിമാനത്താവളം ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനത്ത് എത്തിയത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളില്‍ ചെന്നൈ വിമാനത്താവളത്തേക്കാള്‍ മുന്നിലാണ് സിയാല്‍. ഒന്നാം സ്ഥാനത്ത് മുംബൈ-ദുബൈമുംബൈ-ദുബൈ റൂട്ടാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും തിരക്കുള്ളത്. കഴിഞ്ഞ മാസം ഈ റൂട്ടില്‍ 477 വിമാനങ്ങളിലായിRead More →