കൊച്ചി: പുതിയ സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ എല്ലാ ഇരുചക്രവാഹനങ്ങളിലും ആന്റി-ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്) നി‌ർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കും. ഇരുചക്ര വാഹന യാത്രികർ അപകടത്തില്‍ പെടുന്നതിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിലവില്‍ 150 സി.സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.സി നിർബന്ധമാണ്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ, ആഭ്യന്തരവിപണിയില്‍ 75ശതമാനംRead More →

ഇറാൻ-ഇസ്രായേൽ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ. ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് വർഷം ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയുമാണ് ഇറാന്‍. ഇറാൻ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന അസമിൽ നിന്നുള്ള തേയില കൈകാര്യം ചെയ്യുന്നവർക്ക് നിലവിലെ സംഘർഷാവസ്ഥ ബുദ്ധിമുട്ടാകും. കയറ്റുമതിയിലും ഉൽപന്നത്തിന് പണം ലഭിക്കുന്നതിലും വർധിച്ചുവരുന്ന അനിശ്ചിതത്വം ഇവയുടെ വിൽപനയും വിലയും കുറയാനിടയാക്കും. സംഘർഷം തുടങ്ങി ഏതാനുംRead More →

രാജ്യത്തെ പാനീയ വിപണിയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത 12 മുതല്‍ 15 മാസത്തിനുള്ളില്‍ 6,000 കോടി മുതല്‍ 8,000 കോടി രൂപ വരെ മുതല്‍മുടക്കി രാജ്യത്തുടനീളം 10 മുതല്‍ 12 പുതിയ പാനീയ നിര്‍മ്മാണശാലകള്‍ സ്ഥാപിക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തില്‍ റിലയന്‍സ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. നിലവില്‍ 1.6 ട്രില്യണ്‍ രൂപയുടെ വിപണിയുള്ള ഇന്ത്യന്‍Read More →

തൊടുപുഴ: മികച്ച വില കിട്ടിയിട്ടും ഏലം കർഷകർക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. കഴിഞ്ഞ വർഷം ശക്തമായ വേനലാണ് പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇത്തവണ വിനയായത് പെരുംമഴയാണ്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്‌ ഒരു മാസത്തിനിടെ 500 ഹെക്ടറിലേറെ ഏലം കൃഷിയാണ് കാറ്റിലും മഴയിലും മാത്രം നശിച്ചത്. കാറ്റില്‍ ഏലച്ചെടികള്‍ ഒടിഞ്ഞു വീണതു കൂടാതെ മരങ്ങള്‍ വീണും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം നശിച്ചു. മൂവായിരത്തോളം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. മൂന്ന് കോടിയോളം രൂപയുടെRead More →

വിവിധ ബാങ്കുകൾ സേവന നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ളRead More →