വോ​ഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ; കമ്പനിയുടെ ഓഹരിവില 10 ശതമാനം ഉയർന്നു

ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ. 22.6 ശതമാനത്തിൽ 48.99 ശതമാനമാക്കിയാണ് ഓഹരി പങ്കാളിത്തം ഉയർത്തുക. എന്നാൽ, കമ്പനിയുടെ നിയന്ത്രണം പ്രൊമോട്ടർമാരുടെ കൈവശം തന്നെയായിരിക്കും. സർക്കാറിന് നൽകാനുള്ള 36,950 കോടി രൂപ ഓഹരിയാക്കാനുള്ള നിർദേശം വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയക്ക് നൽകി. 10 രൂപ മുഖവിലക്കാണ് ഓഹരികൾ വാങ്ങുക. സെബി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി വാങ്ങി എത്രയും ​പെട്ടെന്ന് ഇടപാട് പൂർത്തിയാക്കുമെന്നാണ് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓഹരിRead More →

കേരളത്തിലെ 37 മേല്‍പാലങ്ങളുടെ നിര്‍മാണച്ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കും

ആലപ്പുഴ: സംസ്ഥാനത്തെ 37 മേല്‍പ്പാലങ്ങളുടെയും ഒരു അടിപ്പാതയുടെയും നിർമാണച്ചെലവ് പൂർണമായും റെയില്‍വേ വഹിക്കുന്നതിന് പ്രാഥമിക ധാരണയായി. ദക്ഷിണറെയില്‍വേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ധാരണ. മുൻപ് 50 ശതമാനമേ റെയില്‍വേ വഹിച്ചിരുന്നുള്ളൂ. ബാക്കിത്തുക സംസ്ഥാനങ്ങളാണു ചെലവിട്ടിരുന്നത്. റെയില്‍വേ മന്ത്രാലയവും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രപ്രകാരം ഈ പദ്ധതികള്‍ കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി(കെആർഡിസിഎല്‍)ന്റെ ഏകോപനത്തിലാകും നടപ്പാക്കുക. മുൻപ് റോഡ്സ്Read More →

വമ്പൻ സർപ്രൈസുകളുമായി പോക്കോ സി71 എത്തുന്നു

പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡലായ സി71 ഏപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം അവതരിപ്പിച്ച് സി61ൻ്റെ പിൻഗാമിയായിട്ടാകും ഈ മോഡൽ എത്തുക. ഒട്ടനവധി ഫീച്ചറുകളുമായിട്ടാകും ഈ മോഡൽ എത്തുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.88-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന. ടിയുവി ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി ഡിസ്‌പ്ലേ മോഡുകൾ പോലുള്ള കണ്ണിന് സുഖകരമായ സർട്ടിഫിക്കേഷനുകൾ ഇതിനുണ്ട്. ആൻഡ്രോയിഡ്Read More →

ആപ്പിളിന് ഫ്രാൻസിൽ 15 കോടി യൂറോ പിഴ

പാരീസ്: മൊബൈൽ ആപ്ലിക്കേഷൻ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ആപ്പിളിന് 15 കോടി യൂറോ (1388 കോടിയോളം രൂപ) പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി. 2021 ഏപ്രിലിനും 2023 ജൂലായ്ക്കുമിടയിലുള്ള കാലയളവിൽ ഐഒഎസ്, ഐപാഡ് ഉപകരണങ്ങളിലുപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളുടെ വിതരണത്തിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. അതേസമയം, ഉപയോക്താക്കൾക്ക് അവരുടെ ഡേറ്റാസ്വകാര്യത ഉറപ്പാക്കാനുള്ള ആപ്പിളിന്റെ ആപ്പ് ട്രാക്കിങ് ട്രാൻസ്പരൻസി (എടിടി) സംവിധാനത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. എന്നാൽ, ഈ സംവിധാനം ആപ്പിൾRead More →

ഐടി ഓഹരികളില്‍ ഇടിവ്‌ തുടരുന്നു

മുംബൈ: നിഫ്‌റ്റി ഐടി സൂചിക ഇന്നലെ രണ്ട്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, ഇന്‍ഫോസിസ്‌, എച്ച്‌സിഎല്‍ ടെക്‌, ടിസിഎസ്‌ തുടങ്ങിയ ഓഹരികള്‍ തിങ്കളാഴ്ച്ച രണ്ട്‌ ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഇടിഞ്ഞു. യുഎസ്‌ ഇറക്കുമതിയ്‌ക്ക്‌ തീരുവ ഉയര്‍ത്തുന്നതു മൂലമുള്ള ആശങ്കയാണ്‌ ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതിന്‌ കാരണം. യുഎസിന്റെ വ്യാപാര നയം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ അനിശ്ചിതത്വമാണ്‌ ഐടി ഓഹരികളെ വില്‍പ്പന സമ്മര്‍ദത്തിലാഴ്‌ത്തിയത്‌. മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ ഉയര്‍ന്നRead More →