കേരളത്തില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ റൂട്ടില്‍

ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ വർഷം അവസാനം സർവീസ് ആരംഭിക്കും. പത്ത് സ്ലീപ്പർ ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകൽപ്പന ചെയ്ത ട്രെയിന്‍ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബിഇഎംഎൽ) നിർമ്മിക്കുന്നത്. പത്ത് സ്ലീപ്പർ ട്രെയിനുകളിൽ ആദ്യത്തേത് വടക്കൻ റെയിൽവേയ്ക്കാണ് ലഭിക്കുക. ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന ട്രെയിന്‍ തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. എയർ കണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ,Read More →

കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസുമായി എയര്‍ ഏഷ്യ

കൊച്ചി-തായ്ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് തുടങ്ങിയത്. തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്. എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 2:45ന് പുറപ്പെടുന്ന ഫ്‌ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റില്‍ എത്തിച്ചേരും. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എയര്‍Read More →

തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

മുംബൈ: അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന വ്യാപാരയുദ്ധം ആഗോളവ്യാപാരത്തില്‍ മൂന്നുശതമാനം വരെ ഇടിവുണ്ടാക്കിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്റർനാഷണല്‍ ട്രേഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പമേല കോക് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ കയറ്റുമതി രംഗത്ത് കാതലായമാറ്റങ്ങള്‍ക്ക് ഇതുവഴിതുറന്നേക്കും. തീരുവയുടെ പശ്ചാത്തലത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്കു മാറുമെന്നാണ് ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ഇവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ലോകത്ത് എഴുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ പ്രഖ്യാപിച്ചത്. പിന്നീടിത്Read More →

കേരപദ്ധതി: റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌ സബ്‌സിഡി ഈ വർഷം മുതൽ

കോട്ടയം: കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച ‘കേര’ പദ്ധതിയില്‍ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്സിഡി വിതരണം ഈ വർഷം തുടങ്ങും. റബ്ബർ കർഷകർക്ക് 75,000 രൂപ ഹെക്ടറൊന്നിന് സബ്സിഡി കിട്ടും. ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പിക്ക് 1,10,000 രൂപയും സബ്സിഡി അനുവദിക്കും. റബ്ബറിന്, അഞ്ച് ഹെക്ടർവരെ കൃഷിയുള്ളവർക്കാണ് സഹായധനം. ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നല്‍കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം,Read More →

ദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരി

ന്യൂഡല്‍ഹി: അടുത്ത രണ്ട് കൊല്ലം വടക്കുകിഴക്കൻ മേഖലകളില്‍ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച്‌, രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വികസനം സാധ്യമാകുന്നതോടെ വടക്കുകിഴക്കൻ മേഖലകളിലെ ദേശീയപാതകള്‍ യു.എസിലെ റോഡുകളോട് കിടപിടിക്കുന്ന വിധത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുകൊല്ലത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യം ലോകത്തിലെ ഏറ്റവും മികച്ചതാക്കിRead More →