ഇന്ത്യക്കാർക്ക് മൂന്ന് മാസത്തിനിടെ ചൈന നൽകിയത് 85000 വിസകൾ
ന്യൂഡൽഹി: ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സുപ്രധാന നീക്കമായി, 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ പൗരന്മാർക്ക് 85000-ത്തിലധികം വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെ, ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യാത്രാ പ്രക്രിയ ലളിതമാക്കാൻ നേരത്തേ തന്നെ ചൈന നടപടികൾ സ്വീകരിച്ചിരുന്നു.Read More →





