വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ പിന്‍വലിച്ചത്‌ 34,574 കോടി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഇതോടെ 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന 1.12 ലക്ഷം കോടി രൂപയായി. കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. ജനുവരിയില്‍ 78,027 കോടി രൂപയുടെRead More →

അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യഭീഷണിയിലാണെന്ന് റിപ്പോർട്ട്

അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യഭീഷണിയിലാണെന്ന റിപ്പോർട്ട് ഇന്ത്യയിലെയും ഓഹരി നിക്ഷേപകരെ ആശങ്കയിലാക്കുന്നതാണ്. തുടർച്ചയായ അഞ്ചാം മാസവും ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യൻ സൂചികകൾ വൈകാതെ തിരിച്ചുകയറും എന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നതാണ് സാമ്പത്തികരംഗത്തെ ആഗോള വാർത്തകൾ. 2008ലെ മാന്ദ്യകാലത്തിന് തൊട്ടുമുമ്പുള്ള സാഹചര്യത്തിന് സമാനമായ പല ലക്ഷണങ്ങളും കാണുന്നു. മാന്ദ്യത്തിലേക്കും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീഴാതിരിക്കാൻ രാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും ജാഗ്രതയോടെ അത്യധ്വാനം ചെയ്യേണ്ടിവരുന്നു. മാസങ്ങളായി ഈ പരിശ്രമം ബന്ധപ്പെട്ടവർ നടത്തുന്നുണ്ടെങ്കിലും എന്തുചെയ്തിട്ടും പ്രതീക്ഷിച്ചRead More →

ഐ​ടി പാ​ർ​ക്കു​ക​ളു​ടെ സി​എ​ഫ്ഒ ആ​യി എ​സ് വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​ടി പാ​ർ​ക്കു​ക​ളു​ടെ പു​തി​യ ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി (സി​എ​ഫ്ഒ) എ​സ്. വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു. നി​ല​വി​ൽ സി​എ​ഫ്ഒ ആ​യി​രു​ന്ന എ​ൽ. ജ​യ​ന്തി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം നി​യ​മി​ത​നാ​യ​ത്. കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ആ​യി​രു​ന്നു വി​പി​ൻ കു​മാ​ർ. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ റി​സ്ക് മാ​നേ​ജ​ർ, ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്കി​ൽ ക്രെ​ഡി​റ്റ് മാ​നേ​ജ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.Read More →

കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു

കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. ചലച്ചിത്ര താരം സുധീർ കരമന സംഗമത്തിൽ മുഖ്യാതിഥി ആയിരുന്നു. കരൾ ദാനത്തിന് തയ്യാറാകുന്നവർക്ക് ധൈര്യം പകരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കുമെന്ന് സുധീർ കരമന പറഞ്ഞു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ്Read More →

ട്രേഡ്മാർക്ക് നിയമം ലംഘിച്ചു; ആമസോൺ ഇന്ത്യയ്ക്ക് 39 മില്യൺ ഡോളർ പിഴ ചുമത്തി

വ്യാപാരമുദ്രാ അവകാശങ്ങൾ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവർലി ഹിൽസ് പോളോ ക്ലബ് (ബിഎച്ച്പിസി) കുതിര വ്യാപാരമുദ്രയുടെ ഉടമയായ ലൈഫ്സ്റ്റൈൽ ഇക്വിറ്റീസ് ആണ് കേസ് ഫയൽ ചെയ്തത്. ആമസോൺ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. നിയമലംഘനം നടത്തിയ ബ്രാൻഡ് ആമസോൺ ടെക്നോളജീസിന്റേതാണെന്നും ആമസോൺ ഇന്ത്യ പ്ലാറ്റ്‌ഫോമിലാണ് വിറ്റതെന്നും കോടതി പരാമർശിച്ചു. ഇന്ത്യൻRead More →