ല​ക്ഷ്യം മ​റി​ക​ട​ന്ന് ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​വ​കാ​ശ ഓ​ഹ​രി ​വി​ല്പ​ന

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ക്കാ​​​ൾ 1.64 മ​​​ട​​​ങ്ങ് തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ചു. 297.54 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യ്ക്കു നി​​​ക്ഷേ​​​പ​​​ക​​​രി​​​ൽ​​​നി​​​ന്ന് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​പ​​​ര്യാ​​​പ്ത​​​ത മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​പ​​​ക​​​രി​​​ക്കും. ബാ​​​ങ്കി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ദി​​​ശ​​​യി​​​ലും ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ശ്വാ​​​സം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​നേ​​​ട്ട​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.Read More →

നിങ്ങൾ ശ്രദ്ധിക്കേണ്ട 5 പ്രധാന യുപിഐ തട്ടിപ്പുകൾ ഇവയാണ്

ഡിജിറ്റലൈസേഷൻ വർദ്ധിച്ചതോടെ, യുപിഐ ഇടപാടുകളും വർദ്ധിച്ചുവരികയാണ്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്തു. എന്നിരുന്നാലും, ഇത് UPI-യുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ വർദ്ധനവിന് കാരണമായി. 2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ഏകദേശം 300% വർദ്ധിച്ച് 36,075 കേസുകളിലെത്തി, അതേസമയം 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യRead More →

ഓൺലൈൻ ചൂതാട്ടത്തിന് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങൾ

ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ 18 വയസ്സിന് താഴെയുള്ളവർ പണംവെച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഇനി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയാൽ മാത്രമേ സംസ്ഥാനത്ത് ഓൺലൈൻ ഗെയിം കളിക്കാൻ അനുവാദമുള്ളൂ. 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒ.ടി.പി. രക്ഷിതാവിൻ്റെ ഫോണിലാണ്Read More →

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 
45 പൈസ

കൊച്ചി: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ ഡോളറിനെതിരെ രൂപ ഒമ്പതു പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.�Read More →

വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു. മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നുംRead More →