കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂ​ഡ​ൽ​ഹി: സു​പ്ര​ധാ​ന നി​കു​തി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 31ന് ​രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​വും. സാ​മ്പ​ത്തി​ക സ​ര്‍വേ അ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ സ​മ​ര്‍പ്പി​ക്കും.�Read More →

വിപണി പിടിക്കാൻ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി

ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദാംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തി. സാങ്കേതിക വിദ്യകളാൽ മികവ് പുലർ‌ത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻRead More →

ന്യൂ ഗ്ലെന്‍ റോക്കറ്റ് വിക്ഷേപിച്ച് ബ്ലൂ ഒറിജിന്‍

ഫ്ലോറിഡ: ബഹിരാകാശ വിക്ഷേപണ രംഗത്ത് പുതുയുഗത്തിന് തുടക്കമായി. അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്ന ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ റിങ് പേലോഡ് ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. ഇലോണ്‍ മസ്‌കിന്‍റെ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിനുള്ള മറുപടിയായാണ്Read More →

ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്‌നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്‌സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബെംഗളൂരുവും പുണെയും ആണ്. 62 രാജ്യങ്ങളിലെ വാഹന ഗതാഗതം നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് ടോംടോം ട്രാഫിക് ഇന്‍ഡെക്സ്. ഇതുപ്രകാരം കൊല്‍ക്കത്തയില്‍ പത്തുകിലോമീറ്റര്‍ ദൂരം താണ്ടാന്‍Read More →

നൂറിലധികം പുതിയ ലോഞ്ചുകളുമായി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വാഹനങ്ങള്‍, ഘടക ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയിലുടനീളം നൂറിലധികം പുതിയ ലോഞ്ചുകള്‍ക്ക് എക്‌സ്‌പോ സാക്ഷ്യം വഹിക്കും. ജനുവരി 17-22 വരെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ മുതല്‍ ഘടകങ്ങള്‍, ഇലക്ട്രോണിക്സ് ഭാഗങ്ങള്‍, ടയര്‍, എനര്‍ജി സ്റ്റോറേജ് നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങള്‍ എല്ലാം ഒറ്റക്കുടക്കീഴില്‍ എത്തും. ഓട്ടോമോട്ടീവ്,Read More →