ഹിൻഡൻബർഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തിൽ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താൻ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയിൽ നിന്നും അവർ കരകയറുകയും ചെയ്തു. ഒരിക്കൽ കൂടി അദാനി സംശയനിഴലിലാണ്. ഇക്കുറി മോദിയുടെ വിശ്വസ്തനെ വീഴ്ത്താൻ യു.എസിലെ കേസിന് കഴിയുമോ. ഇന്ത്യൻ വ്യവസായ ലോകത്ത് അദ്ഭുത വളർച്ച നേടി​യെ വ്യവസായിയുടെ തിരിച്ചിറക്കമാകുമോ കേസ്. ഇന്ത്യക്ക് പുറത്താണ്Read More →

യുദ്ധത്തിനിടയിലും റഷ്യൻ പ്രകൃതിവാതകം തടസ്സമില്ലാതെ യുക്രൈൻ വഴി യൂറോപ്പിലേക്ക് ഒഴുകുന്നു

റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം നില നിൽക്കുന്നതിനിടയിലും സപ്ലൈ സ്ഥിരത പുലർത്തുന്നു, ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം റഷ്യൻ ഗ്യാസ് കമ്പനിയായ ഗാസ്പ്രോം, യുക്രൈനിലൂടെ 42.4 മില്യൺ ക്യുബിക് മീറ്റർ ഗ്യാസാണ് വിതരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വാരത്തിന്റെ അവസാനവും ഇതേ തോതിലുള്ള സപ്ലൈയാണ് നടന്നത്. യുക്രൈൻ വഴി വാതക വിതരണം നടത്തുന്നതിനുള്ള റഷ്യയുടെ കരാർ 2024Read More →

15 ലക്ഷം ചതുരശ്രയടിയിൽ മുംബൈയിൽ അദാനിയുടെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ വരുന്നു

മുംബൈയിൽ വമ്പൻ കൺവെൻഷൻ സെൻ്റർ നിർമിക്കാൻ ഒരുങ്ങി അദാനി. 200 കോടി ഡോളർ ചെലവഴിച്ചാണ് ഷോപ്പിങ് സെൻ്റർ നിർമിക്കാൻ ഒരുങ്ങുന്നത്. മുകേഷ് അംബാനിയുടെ ജിയോ സെൻ്ററിന് കടുത്ത മത്സരം ഉയർത്തിയാണ് പുതിയ കൺവെൻഷൻ സെൻ്റർ അദാനി ആസൂത്രണം ചെയ്യുന്നത്. മുംബൈയിലെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അദാനിയുടെ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ഡിസൈനിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അദാനി ഗ്രൂപ്പ് മുംബൈയിലെ ഏറ്റവും വലിയRead More →

2025ല്‍ നിഫ്‌റ്റി 27,000ല്‍ എത്തിയേക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാക്‌സ്‌

ആഗോള ബ്രോക്കറേജ്‌ ആയ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ നിഫ്‌റ്റി മൂന്ന്‌ മാസത്തിനുള്ളില്‍ 24,000 പോയിന്റിലേക്കും 2025ല്‍ 27,000 പോയിന്റിലേക്കും എത്തിയേക്കുമെന്ന്‌ പ്രവചിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണി സാങ്കേതികമായി `ന്യൂട്രല്‍’ ആണെന്നാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വിലയിരുത്തുന്നത്‌. അടുത്ത മൂന്ന്‌ മാസം ഓഹരി വിപണി ഒരു പരിധിക്കുള്ളില്‍ നീങ്ങാനാണ്‌ സാധ്യത. കുറയുന്ന വളര്‍ച്ചയും ഓഹരികളുടെ ഉയര്‍ന്ന മൂല്യവും പ്രതികൂല ഘടകങ്ങളാണ്‌. വിപണിയില്‍ തിരുത്തലുണ്ടായിട്ടും ഇപ്പോഴും ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌. ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍ അനുസരിച്ച്‌Read More →

സംസ്ഥാനത്ത് സ്വർണവില പവന് 640 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ(Gold Price) കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ വില 7145 രൂപയിലെത്തിയിരുന്നു. പവന് 240 രൂപയും കൂടി. പവന് 57160 രൂപയിലാണ് വ്യാപാരം നടന്നത്. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം.Read More →