സ്വർണ വിലയിൽ സർവകാല റെക്കോർഡ്; പവൻവില 59,000 രൂപ തൊട്ടു
കൊച്ചി: സംസ്ഥാനത്തെ സ്വർണ വില സർവകാല റെക്കോർഡിൽ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപ ഉയർന്ന വില പവന് 59,000 രൂപയായി. ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375/ഗ്രാം എന്ന വില നിലവാരത്തിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ മുന്നേറി 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വെള്ളിയുടെ വിലയും ഉയർന്നു. ഇന്ന് ഗ്രാമിന് ഒരുRead More →



